/kalakaumudi/media/media_files/2025/08/02/jdifmzmn-2025-08-02-09-00-00.jpg)
സൂറത്ത് :കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറേ കാലമായി സംഗീത ലോകത്തിന് നൽകി വരുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ വിദ്യാധരൻ മാസ്റ്ററെ കേരള സമാജം സൂറത്ത് സംഗീത സപര്യ പുരസ്‌കാരം നൽകി ആദരിക്കും.
ഓഗസ്റ്റ് 31 ന് സൂറത്തിൽ വെച്ചാണ് സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ചടങ്ങിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കുകയെന്ന് കേരള സമാജം സൂറത്ത് പ്രസിഡന്റ് സുനിൽ നമ്പ്യാർ, സെക്രട്ടറി ഷാജി ആന്റണി,ട്രഷറർ വാസുദേവൻ എന്നിവർ അറിയിച്ചു