വി എസിന് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് കാശിമീരയിൽ അനുസ്മരണ യോഗം

ലാളിത്യം, ദീർഘവീക്ഷണം, അഴിമതിക്കെതിരായ ഉറച്ച നിലപാട് എന്നിവ വി.എസിനെ ജനനായകനാക്കി മാറ്റിയെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ വരും തലമുറയ്ക്ക് എന്നും പ്രചോദനമാകുമെന്നും അനുസ്മരണ പ്രസംഗങ്ങളിൽ പരാമർശിക്കപ്പെട്ടു

author-image
Honey V G
New Update
nsnsnsmm

മുംബൈ:കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കാശിമീര BMS സ്കൂളിൽ അനുസ്മരണ യോഗം ചേർന്നു.

nsndnsn

മിരാഭയന്തറിലെ നിരവധി മലയാളി സാമൂഹിക, സാംസ്കാരിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. വിവിധ തുറകളിൽ നിന്നുള്ള ഇരുപതോളം പ്രമുഖർ വി.എസിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.

nsnsnsnsn

കേരള രാഷ്ട്രീയത്തിൽ അദ്ദേഹം നൽകിയ സംഭാവനകളെയും സാധാരണ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടതിനെയും പ്രസംഗകർ എടുത്തുപറഞ്ഞു.

nsnsnsmsm

ലാളിത്യം, ദീർഘവീക്ഷണം, അഴിമതിക്കെതിരായ ഉറച്ച നിലപാട് എന്നിവ വി.എസിനെ ജനനായകനാക്കി മാറ്റിയെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ വരും തലമുറയ്ക്ക് എന്നും പ്രചോദനമാകുമെന്നും അനുസ്മരണ പ്രസംഗങ്ങളിൽ പരാമർശിക്കപ്പെട്ടു.

അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ വി.എസ്. അച്യുതാനന്ദന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരം അർപ്പിച്ചു.