/kalakaumudi/media/media_files/2025/08/11/fthkbvmk-2025-08-11-19-40-22.jpg)
താനെ:മുൻ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെയും സാഹിത്യ നിരൂപകൻ പ്രൊഫസർ എം കെ സാനു മാസ്റ്ററുടെയും വിയോഗത്തിൽ ഉല്ലാസ് നഗറിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
സി പി ഐ (എം) താനെ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവകക്ഷി അനുസ്മരണ യോഗത്തിൽ മുംബൈയിലെയും താനെയിലെയും വിവിധ രാഷ്ട്രീയ നേതാക്കൾ, സംഘടനാ പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ വി എസിനെയും സാനു മാഷിനെയും അനുസ്മരിച്ചു സംസാരിച്ചു.
സിപിഐ(എം) ദക്ഷിണ താനെ താലൂക്ക് സമിതി സെക്രട്ടറി പി.കെ.ലാലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ലോക കേരള സഭ അംഗം ടി.വി.രതീഷ്, സിപിഐ(എം)നേതാക്കളായ പ്രാച്ചി ഹാതിവലേക്കർ, സുനിൽ ചവാൻ, സിപിഐ നേതാക്കളായ കാലൂ കോമസ്കർ, ഉദയ് ചൗധരി, എസ്എൻഎം എസ് മേഖലാ സെക്രട്ടറി അനന്ദൻ(Lion) ശിവസേന തേതാവ് ശ്രീകാന്ത് നായർ, കോൺഗ്രസ് നേതാവ് അഡ്വ.ജിഎകെ നായർ, ബിജെപി ദക്ഷിണ സെൽ ഉപാധ്യക്ഷൻ സുരേന്ദ്ര മേനോൻ, ഉല്ലാസ്നഗർ സംഘടനകളെ പ്രതിനിധീകരിച്ച് കൃഷ്ണൻകുട്ടി നായർ, അംബർനാഥ് സംഘടനകളെ പ്രതിനിധീകരിച്ച് ഗോപാലൻ, എൻ എസ് എസ് നെ പ്രതിനിധീകരിച്ച് സുരേഷ്കുറുപ്പ് വി എസി നെയും സാനുമാഷിനെയും അനുസ്മരിച്ചു സംസാരിച്ചു.
ഉല്ലാസ് ആർട്ട്സ് & വെൽഫെയർ അസ്സോസിയേഷൻ പ്രസിഡന്റ് സുരേഷ്കുമാർ കൊട്ടാരക്കര സാനു മാഷ് അനുസ്മരണ പ്രഭാഷണം നടത്തി.
സെക്രട്ടറി മോഹനൻ നായർ നന്ദി രേഖപ്പെടുത്തി.