/kalakaumudi/media/media_files/2025/09/17/jjdjdjn-2025-09-17-19-24-37.jpg)
താനെ:താനെയിലെ ഏറ്റവും ഏറ്റവും പഴക്കം ചെന്ന മലയാളി സമാജങ്ങളിൽ ഒന്നായ വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന് ഒരുങ്ങുകയാണ് മുളുണ്ട് കാളിദാസ് ഓഡിറ്റോറിയം.
ആഘോഷത്തിന്റെ മുഖ്യാതിഥി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എക്നാഥ് ഷിൻഡെയാണ്. 50 വർഷം പിന്നിട്ട ഈ മലയാളി കൂട്ടായ്മയുടേ ആഘോഷങ്ങൾ സെപ്റ്റംബർ 20 ശനിയാഴ്ച്ച അരങ്ങേറും.
1970 കളിൽ ഏഷ്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ആയിരുന്ന വാഗ്ളെ എസ്റ്റേറ്റിൽ പെട്ട കിസാൻനഗർ-ശാന്തിനഗർ പ്രദേശങ്ങളിൽ തൊഴിൽ തേടി എത്തിയിരുന്ന ധാരാളം മലയാളികൾ താമസിച്ചിരുന്നു.
ചെറുപ്പക്കാരായ ഒരു കൂട്ടം യുവാക്കളാണ് അന്ന് വാഗ്ളെ എസ്റ്റേറ്റ് മലയാളി അസോസിയേഷന് രൂപ കല്പന ചെയ്തത്.1975 ഇൽ രൂപം കൊണ്ട വിമയുടെ ആദ്യത്തെ പ്രസിഡന്റ് ഫിലിപ്പും സെക്രട്ടറി എ കെ ബി പണിക്കരും സ്വാമി ദത്തൻ വൈസ് പ്രസിഡന്റും മോഹൻ ദാസ് ലൈബ്രറിയനും ആയിരുന്നു.
"അന്നത്തെ കാലത്ത് ലൈബ്രറി വളരെയധികം നല്ല രീതിയിൽ നടന്നിരുന്നു.നഴ്സറി ക്ലാസ് ഉണ്ടായിരുന്നു.അക്കാലത്ത് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ ശേഷം എല്ലാവർക്കും ഒത്തു കൂടുന്നത് സമാജം ഓഫിസിൽ ആയിരുന്നു. നല്ല മനോഹരമായ ഓർമ്മകളാണ്".1988 മുതൽ വിമയിൽ അംഗമായിരുന്ന ഈ കെ കുറുപ്പ് തന്റെ ഓർമ്മകൾ പങ്കു വെച്ചു.ഈ കെ കുറുപ്പ് വൈസ് പ്രസിഡന്റ്,എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
ജാതിമതദേശഭാഷാ വ്യത്യാസമില്ലാത്ത ഒരു കലാസാംസ്കാരിക സംഘടനയായി പിന്നീട് 'വിമ' വളർന്നു. കലാകായിക മേളകൾ സംഘടിപ്പിക്കുകയും ചാരിറ്റി പ്രവർത്തനം നടത്തുകയും ചെയ്തിരുന്ന സംഘടന വിപുലമായ ഒരു ലൈബ്രറിയും നടത്തിയിരുന്നു.
ചെറുപ്പക്കാർക്കും മുതിർന്നവർക്കും കമ്പ്യൂട്ടർ പഠിക്കാൻ വേണ്ടി തുടങ്ങിയ ലേണിംഗ് സെൻ്റർ ധാരാളം പേർ പ്രയോജനപ്പെടുത്തിയിരുന്നു.തുടർന്ന് 2000 ത്തിൽ വിദ്യാഭ്യാസ മേഖലയിൽ സമാജം ശ്രദ്ധ കേന്ദ്രികരിക്കുകയും അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് മിഡിയം സ്കൂൾ ആരംഭിക്കുകയും ചെയ്തു.
സമാജത്തിന്റെ സുവർണ്ണ ജൂബിലിയും സ്കൂളിന്റെ രജത ജൂബിലിയും ഒന്നിച്ച് ആഘോഷിക്കുന്ന സെപ്റ്റംബർ 20 ന് നഗരത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
"ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്ന വേളയിൽ അതിയായ സന്തോഷ മുണ്ടെന്നും സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും ഭാരവാഹികളായ ഹരികുമാർ നായരും ജയന്ത് നായരും" പറഞ്ഞു.
ആഘോഷത്തിന്റെ ഭാഗമായി മലയാള സിനിമ സീരിയൽ താരങ്ങൾ അവതരിപ്പിക്കുന്ന ടൈം പാസ്സ് എന്ന മെഗാ കോമഡി ഷോ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക Ph :98203 16650/9930643539