മുംബൈയിൽ ഒരു ബദൽ ഗതാഗത സംവിധാനമായി വാട്ടർ മെട്രോ പദ്ധതി മാറിയേക്കാം:മന്ത്രി നിതീഷ് റാണെ

വടക്കൻ മുംബൈയിൽ നിന്ന് സൗത്ത് മുംബൈയിലേക്കും നവി മുംബൈയിൽ നിന്ന് സൗത്ത് മുംബൈയിലേക്കും യാത്ര ചെയ്യുന്നതിന് വാട്ടർ മെട്രോ ഒരു നല്ല ഓപ്ഷനായിരിക്കുമെന്ന് തെളിയിക്കപ്പെടും," അദ്ദേഹം പറഞ്ഞു.

author-image
Honey V G
New Update
qeocfkk

മുംബൈ:മുബൈ വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുന്നതിനുള്ള സാധ്യത പഠന റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാറിന് കെഎംആർഎൽ സമർപ്പിച്ച വേളയിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചി മാതൃകയിൽ മുബൈയിൽ വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കാനായി നടത്തുന്ന സാധ്യത പഠന റിപ്പോർട്ട് തിങ്കളാഴ്ചയാണ്‌ മഹാരാഷ്ട്ര ഗവൺമെന്റിന് സമർപ്പിച്ചത്.

മുബൈ മെട്രോപൊളിറ്റൻ പ്രദേശം മുഴുവൻ ഉൾപ്പെടുത്തി വയ് തർണ, വസായ്, മനോരി, താനേ, പനവേൽ, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടർമെട്രോ സർവ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോർട്ടാണ് കെഎംആർഎല്ലിന്റെ കൺസൾട്ടൻസി വിഭാഗം മഹാരാഷ്ട്ര തുറമുഖ, ഷിപ്പിങ് വകുപ്പ മന്ത്രി നിതീഷ് റാണെയ്ക്ക് മുമ്പാകെ സമർപ്പിച്ചത്.

250 കിലോമീറ്റർ നീണ്ട ജലപാത ഉൾപ്പെടുത്തിയുള്ള പഠനമാണ് നടത്തിയത്. ഇവിടെ 29 ടെർമിനലുകളും പത്ത് റൂട്ടുകളുമാണ് പഠനത്തിൽ നിർദേശിച്ചിരിക്കുന്നത്.

മുബൈ വാട്ടർ മെട്രോയുടെ വിശദപദ്ധതി രൂപരേഖ (ഡിപിആർ) തയ്യാറാക്കാനുള്ള ചുമതലയും കെഎംആർഎല്ലിന് ലഭിച്ചേക്കുമെന്നാണ് ഈ രംഗത്തെ നിരീക്ഷകരുടെ വിലയിരുത്തൽ. പദ്ധതി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്ക് മന്ത്രി നിർദേശവും നൽകി. മന്ത്രി നിതീഷ് റാണെയുടെ അധ്യക്ഷതയിൽ തിങ്കളാഴ്‌ച ചേർന്ന യോഗത്തിൽ കെ.എം.ആർ.എൽ ചീഫ് ജനറൽ മാനേജർ ഷാജി പി ജനാർദ്ദനൻ, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എൻ, മാനേജർ അർജുൻ കൃഷ്ണ.കെ എന്നിവരടങ്ങിയ സംഘമാണ് പദ്ധതി നിർദേശം അവതരപ്പിച്ചത്. മഹാരാഷ്ട്ര മാരിട്ടൈം ബോർഡ് സിഇഒ പ്രദീപ് പ്രഭാകർ ഐഎസ്, ചീഫ് ഓഫ് ബോട്ട്സ് ക്യാപ്റ്റൻ പ്രവീൺ ഖരെ എന്നിവരും പങ്കെടുത്തു.

മുംബൈയിൽ ഒരു ബദൽ ഗതാഗത സംവിധാനമായി വാട്ടർ മെട്രോ പദ്ധതി മാറും, ഉറപ്പാണ്,അതിന്റെ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണം. കൺസൾട്ടന്റുകൾ റിപ്പോർട്ട് സമർപ്പിച്ച ഉടൻ തന്നെ ഫിഷറീസ്, തുറമുഖ മന്ത്രി നിതേഷ് റാണെ നിർദ്ദേശിച്ചു. മറ്റ് ഗതാഗത മാർഗ്ഗങ്ങളുമായി സംയോജിപ്പിക്കുകയും മുഴുവൻ പദ്ധതിക്കുമായി 2,500 കോടി രൂപയുടെ ബജറ്റ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാട്ടർ മെട്രോ മുംബൈയിലെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.കൂടാതെ ട്രെയിനുകൾ, ബസുകൾ, റോഡ് ഗതാഗതം എന്നിവയിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും. അതേസമയം മുംബൈയിൽ ജലഗതാഗതത്തിനുള്ള വിശാലമായ സാധ്യതകൾ എടുത്തുകാണിച്ചുകൊണ്ട്, പ്രത്യേകിച്ച് ബാന്ദ്ര, വർലി, വെർസോവ, സൗത്ത് മുംബൈ, നവി മുംബൈ തുടങ്ങിയ പ്രദേശങ്ങളിൽ ഗണ്യമായ സാധ്യതകളുണ്ടെന്ന് റാണെ പറഞ്ഞു.

IMG_20250618_083304

 "ജല മെട്രോയ്ക്കായി റൂട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ഈ അവസരങ്ങൾ സമഗ്രമായി പരിഗണിക്കണം. പരമാവധി യാത്രാ സാധ്യതയും പരമാവധി പ്രയോജനവുമുള്ള റൂട്ടുകൾ തിരഞ്ഞെടുക്കണം. ടിക്കറ്റ് നിരക്കുകൾ കുറഞ്ഞ നിലയിൽ ആയിരിക്കണം. എപ്പോഴും താങ്ങാനാവുന്ന നിരക്കിൽ തുടരുന്നുവെന്ന് ഉറപ്പാക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു. "വടക്കൻ മുംബൈയിൽ നിന്ന് സൗത്ത് മുംബൈയിലേക്കും നവി മുംബൈയിൽ നിന്ന് സൗത്ത് മുംബൈയിലേക്കും യാത്ര ചെയ്യുന്നതിന് വാട്ടർ മെട്രോ ഒരു നല്ല ഓപ്ഷനായിരിക്കുമെന്ന് തെളിയിക്കപ്പെടും," അദ്ദേഹം പറഞ്ഞു.