/kalakaumudi/media/media_files/2025/10/18/mdndnn-2025-10-18-20-13-12.jpg)
മുംബൈ: മഹാരാഷ്ട്രയിലെ ആശാവർക്കർമാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയെക്കണ്ട് ചർച്ച നടത്തുമെന്ന് വസായ് എം എൽ എ സ്നേഹ ദുബെ പണ്ഡിറ്റ് പറഞ്ഞു.
പ്രതീക്ഷ ഫൗണ്ടേഷൻ്റേയും ബിജെപി മഹാരാഷ്ട്ര കേരള വിഭാഗവും ചേർന്ന് സംഘടിപ്പിച്ച ദീപാവലി സ്നേഹ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കോവിഡ് കാലം തൊട്ട് വസായ് താലൂക്കിലെ ആശാവർക്കർമാർക്ക് പ്രതീക്ഷ ഫൗണ്ടേഷൻ നൽകിവരുന്ന സഹായങ്ങളെ എം എൽ എ പ്രശംസിച്ചു.
വസായിയില മാഫിയ ഗുണ്ടാ രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന ഹിതേന്ദ്ര താക്കൂറിനെ പരാജയപ്പെടുത്തി ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും ബിജെപി ഐതിഹാസികമായ വിജയമാണ് നേടിയതെന്നും വസായിയിലെ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ എല്ലാ ചൊച്ചാഴ്ചയും ചേരുന്ന മന്ത്രിസഭാ യോഗത്തിൽ എം എൽ എ മാരായ സ്നേഹ ദുബെ പണ്ഡിറ്റ്, രാജൻ നായിക്ക് എന്നിവർ ഉന്നയിച്ച് പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും വരുന്ന നഗരപാലിക തെരഞ്ഞെടുപ്പിൽ ബി ജെ പി ഭരണത്തിലെത്തുമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ ബി ഉത്തംകുമാർ പറഞ്ഞു.
/filters:format(webp)/kalakaumudi/media/media_files/2025/10/18/mfndn-2025-10-18-20-14-33.jpg)
പ്രമുഖ ട്രേഡ് യൂണിയൻ നേതാവും ഭാരതീയ ജനതാ പാർട്ടി മുംബൈ ഉപാധ്യക്ഷൻ അഭിജിത് റാണെ ശിവസേന ജില്ലാ പ്രമുഖ് നിലേഷ് ടെണ്ടുൽക്കർ ആർപിഐ ജില്ലാ അധ്യക്ഷൻ ഈശ്വർ ദുബെ ബഹുജൻ വികാസ് അഘാഡി വിട്ട് ബി ജെ പി യിൽ ചേർന്ന മുൻ നഗരസഭാംഗങ്ങളായ പ്രദീപ് പവാർ ഛോട്ടു ആനന്ദ് ബി ജെ പി നേതാവ് ശേഖർ ധുരി ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി ബിജേന്ദ്ര കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
വസായ് താലൂക്കിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മുന്നൂറ്റി അമ്പതോളം ആശാവർക്കർമാർക്ക് ചടങ്ങിൽ വെച്ച് സാരികളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. വസായ് മേഖലയിലെ മുതിർന്ന പത്രപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
ബാലാ സാവന്ത് സ്വാഗതവും എച്ച് ആർ സക്സേന നന്ദിയും പറഞ്ഞു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
