/kalakaumudi/media/media_files/2025/12/06/cvnmmm-2025-12-06-07-51-35.jpg)
മുംബൈ : മലയാള ഭാഷാ പ്രാചാരണ സംഘം അഖില മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫല പ്രഖാപനം നടന്നു.
കവിതയില്‍ ഒന്നാം സമ്മാനം രാജൻ കിണറ്റിങ്കര (കവിത: എന്റേതും നിന്റേതും), രണ്ടാം സമ്മാനം രഘു ബാലകൃഷ്ണന്‍ (കവിത: ഒരാള്‍) എന്നിവര്‍ക്കും, ചെറുകഥയില്‍ ഒന്നാം സമ്മാനം മേഘനാദൻ (കഥ: ദീദി) രണ്ടാം സമ്മാനം രൺജിത് രഘുപതി (കഥ: ആദം) എന്നിവര്‍ക്കും, ലേഖന ത്തില്‍ (വിഷയം: “ജനാധിപത്യ ഇന്ത്യ – ആശങ്കയും പ്രത്യാശയും”) ഒന്നാം സമ്മാനം: മോഹനൻ കെ.വി, രണ്ടാം സമ്മാനം: സുരേഷ് കുമാര്‍ ടി എന്നിവര്‍ക്കുമാണ് ലഭിച്ചത്.
ഡോ. പി.ഹരികുമാര്‍, സെബാസ്റ്റ്യന്‍, ബക്കര്‍ മേത്തല എന്നിവര്‍ കവിതയിലും ജേക്കബ് ഏബ്രഹാം, സോക്രട്ടീസ് കെ. വാലത്ത്, വത്സന്‍ അഞ്ചാംപീടിക എന്നിവര്‍ ചെറുകഥയിലും ഡോ. എ.പി.ജയരാമന്‍, എം.ജി.അരുണ്‍, ജി വിശ്വനാഥന്‍ എന്നിവര്‍ ലേഖനത്തിലും വിധികര്‍ത്താക്കളായിരുന്നു.
പതിനാലാം മലയാളോത്സവം സമാപന സമ്മേളനത്തില്‍ വച്ച് സമ്മാനത്തുകയും ട്രോഫിയും നല്‍കി വിജയികളെ ആദരിക്കുന്നതാണ്.
സാഹിത്യ മത്സരങ്ങളില്‍ വിധികര്‍ത്താക്കളായി സഹകരിച്ച സാഹിത്യ പ്രതിഭകളോടും മത്സരങ്ങളില്‍ പങ്കെടുത്ത് ഇതൊരു വന്‍വിജയമാക്കിത്തീര്‍ത്ത എല്ലാ അക്ഷര സ്നേഹികളോടും പ്രസിഡന്റ് സന്ദീപ് വര്‍മ്മ,ജനറൽ സെക്രട്ടറി റീന സന്തോഷ് എന്നിവർ നന്ദി അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
