/kalakaumudi/media/media_files/2026/01/29/mdndnn-2026-01-29-06-23-37.jpg)
മുംബൈ: കഠിനമായ ചൂടിനെ തരണം ചെയ്ത്, ഇത്തിരി സ്ഥലത്ത് ഒത്തിരി കൃഷി നടത്തുന്ന സഹോദരിമാരായ കുട്ടികർഷകർക്ക് ലോക മലയാളി ഫെഡറേഷൻ്റെ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പുരസ്കാരം നൽകി ആദരിക്കും.
ഏഴാം ക്ലാസുകാരി ഫരീദ ഫിറോസ്, നാലാം ക്ലാസുകാരി ഫാദിയ ഫിറോസ് എന്നിവരെയാണ് കുരുന്നിലെയുള്ള മാതൃകാ പ്രവർത്തനത്തിന് അംഗീകാരമായി പുരസ്കാരം നൽകി ആദരിക്കുന്നത്.
കഴിഞ്ഞ അഞ്ച് ഘട്ടങ്ങളിലായി വിവിധയിനം പച്ചക്കറികളും, ഫ്രൂട്ട്സ് തൈകളും കൃഷി ചെയ്ത് നാട്ടിൽ നിന്നും നിരവധി പുരസ്ക്കാരങ്ങൾ ഇതിനൊടകം ലഭിച്ച കുട്ടി കുരുന്നുകൾക്ക്, വിമാന യാത്ര നടത്തണമെന്ന ആഗ്രഹം ഏറെ നാളായി ഉണ്ടായിരുന്നു.
ഇതിനായി, പലപ്പോഴായി തങ്ങൾക്ക് ലഭിച്ച ജൈവകൃഷിയ്ക്ക് അംഗീകാരമായി ലഭിച്ച പുരസ്കാര തുകകള്‍ കൂട്ടിവെച്ച് തങ്ങൾ വീടിൻ്റെ മട്ടുപ്പാവിൽ കണ്ട സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ.
കൂടാതെ കുട്ടികളുടെ കൃഷി നേരിൽ കണ്ടും അവരോട് കൃഷി സംബന്ധമായ സംശയങ്ങൾ ചോദിച്ചറിഞ്ഞും അവരുടെ കഴിവിനെ തിരിച്ചറിഞ്ഞ ആലപ്പുഴ സ്വദേശിയായ ഒരു അഭ്യുദയാകാംക്ഷിയാണ് കുട്ടികളുടെ ആഗ്രഹം തിരിച്ചറിഞ്ഞ് വിമാനയാത്രയ്ക്കായി ഒരു വശത്തേക്കുള്ള ടിക്കറ്റ് എടുത്തു നൽകിയത്.
ഈ മാസം 29 ന് രാവിലെ കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുകയാണ് കുട്ടി കർഷകർ. ഈ മാസം 31 ന് വൈകിട്ട് 4:30 ന് ഡോംബിവലി ഈസ്റ്റ് ഹോളി ഏഞ്ചൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ മുഖ്യ രക്ഷാധികാരി ഡോ. ഉമ്മൻ ഡേവിഡ് അധ്യക്ഷത വഹിക്കും.
/filters:format(webp)/kalakaumudi/media/media_files/2026/01/29/kdmdmdmm-2026-01-29-06-27-02.jpg)
ഫെഡറേഷൻ പ്രസിഡൻ്റ് ഡോ. റോയി ജോൺ മാത്യു, ഉപാധ്യക്ഷന്മാരായ ബിജോയ് ഉമ്മന്‍, സിന്ധു നായര്‍, ജനറല്‍ സെക്രട്ടറി ഡൊമനിക് പോൾ, ജോയിൻ്റ് സെക്രട്ടറിമാരായ എൻ ടി പിള്ള, അഡ്വ. രാഖി സുനില്‍, ട്രഷറർ ബിനോയി തോമസ് മറ്റ് ഭാരവാഹികൾ എന്നിവരെ കൂടാതെ ഡോംബിവലി കേരളീയ സമാജം പ്രസിഡന്റ് ഇ പി വാസു മറ്റ് അംഗങ്ങൾ എന്നിവര്‍ ചടങ്ങിൽ സംബന്ധിക്കും.
പ്രവീൺ ഇലക്ട്രിക്കൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എംജി ഫിലിപ്പ്, അക്ബർ ട്രാവൽസ് മാനേജർ എന്നിവർ ക്യാഷ് പ്രൈസും ഡിസൈനിംഗ് ഫാഷൻ മാനേജിംഗ് ഡയറക്ടർ ഉദയഭാനു, ഡോ. ഉമ്മൻ ഡേവിഡ് എന്നിവർ പുരസ്കാര ജേതാക്കൾക്ക് മെമൻ്റോ നൽകിയും പൊന്നാടയിട്ടും ആദരിക്കും.
കിഴക്കിൻ്റെ വെനീസായ ആലപ്പുഴ ജില്ലയിൽ, ആലപ്പുഴ നഗരസഭാ, വട്ടയാൽ വാർഡിൽ, പുത്തൻവീട് പുരയിടം ഫരീദ മൻസിലിൽ, പരിസ്ഥിതി - ജൈവ സംരക്ഷണ പ്രവർത്തകനും, ജൈവ കൃഷി പ്രചാരകനും വനമിത്ര പുരസ്കാര ജേതാവുമായ ഫിറോസ് അഹമ്മദ് (പിതാവ്) എൻ നാസില (മാതാവ്) എൽകെജി വിദ്യാർത്ഥിയും കുട്ടികർഷകരുടെ അനുജനുമായ ഫാദിൽ മുഹമ്മദ് ഫിറോസുമടക്കമാണ് നാട്ടിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങാനായി എത്തുന്നത്.
/filters:format(webp)/kalakaumudi/media/media_files/2026/01/29/mfndmme-2026-01-29-06-27-34.jpg)
29 ന് ഉച്ചയ്ക്ക് 12 : 45 ഓടെ മുംബൈ ഛത്രപതി ശിവാജി വിമാനതാവളത്തിലെത്തുന്ന കുട്ടികർഷകരെ, വേൾഡ് മലയാളി ഫെഡറേഷൻ ജോയിൻ്റ് സെക്രട്ടറിയായ എൻ ടി പിള്ള, ശിവസേന ഷ്രിണ്ഡേ) മഹാരാഷ്ട്ര സൗത്ത് ഇന്ത്യൻ സെൽ കോ- ഓർഡിനേറ്റർ ജയന്ത് നായർ എന്നിവർ ചേർന്ന് സ്വീകരിക്കും.
തുടർന്ന്, മുംബൈ കേരള മുസ്ലീം ജമാഅത്തിൻ്റെ കീഴിലുള്ള താമസ സ്ഥലത്തെക്ക് തിരിക്കും. ജമാഅത്തിന്റെ പ്രസിഡന്റ് അബ്ദുള്‍ റഹ്മാനാണ് കുട്ടി കർഷകർക്കും കുടുംബത്തിനും ഇവിടെ താമസ സൗകര്യം ഒരുക്കി നൽകിയിരിക്കുന്നത്.
മൂന്ന് ദിവസത്തെ മുംബൈ യാത്രയിൽ ഗാന്ധി ഗ്രാം, ഗേറ്റ് വേ ഓഫ് ഇന്ത്യ, എലിഫെൻ്റാ കേവ്, വർളി നെഹ്റു പ്ലാനറ്റോറിയം, ദാദർ, ഹാജി അലി, ജുഹൂ ബീച്ച്, മറൈൻ ഡ്രൈവ് എന്നിവിടങ്ങളില്‍ സന്ദർശനം നടത്തും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
