വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ സമ്മേളനം ജൂൺ 14ന്:രമേശ്‌ ചെന്നിത്തല മുഖ്യാതിഥി

സംഘടനക്ക് 5 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ വസിക്കുന്ന മലയാളികളെ കരുതലിന്റെയും സാഹോദര്യത്തിന്റെയും കുടക്കീഴിൽ അണി നിരത്തി ആഗോള മലയാളി ഐക്യത്തിലൂടെ സാമൂഹിക സേവനം കൂടാതെ സംസ്കാരവും ഭാഷയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

author-image
Honey V G
Updated On
New Update
ackkkfkqe

മുംബൈ :വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സമ്മേളനവും സ്ഥാനാരോഹണ ചടങ്ങും ജൂൺ 14 ശനിയാഴ്ച വൈകീട്ട് 5.30ന് നവി മുംബൈ മാപ്പെ കൺട്രി ഇൻ ഹോട്ടലിൽ നടക്കും.

WMF മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ കൺവീനറായ ഡോ ഉമ്മൻ ഡേവിഡ് അധ്യക്ഷനായ ചടങ്ങിൽ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ.രത്‌നകുമാർ, സിഡ്കോ ചീഫ് ജനറൽ മാനേജർ ഗീത പിള്ള, ഇന്ത്യ കോമൺ വെൽത്ത് ട്രേഡ് കമ്മീഷണർ ഡോ.വർഗീസ് മൂളൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും

സംഘടനയുടെ ആഗോള പ്രതിനിധികളായ റെജിൻ ചാലപ്പുറം, ടോം ജേക്കബ്, രാജേന്ദ്ര പ്രസാദ്, ഡി. ഫ്രാൻസിസ്, ഡിന്റോ ജേക്കബ്, ജോബി ജോർജ്, ഫ്രാൻസ് മുണ്ടാടൻ, സാബു ജോസഫ്, ഏലിയാസ് ഇസ്സനാക്, വിമല ഫ്രാൻസിസ്, എം ജെ ഉണ്ണിത്താൻ എന്നിവർ പങ്കെടുക്കും. നിയുക്ത പ്രസിഡന്റ് ഡോ. റോയ് ജോൺ മാത്യു, സെക്രട്ടറി ഡൊമനിക് പോൾ ട്രഷറർ ബിനോയ് തോമസ് അടങ്ങുന്ന 34 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ചടങ്ങിൽ സ്ഥാനമേൽക്കും.

 സേവനതത്പരരായ, രാഷ്ട്രീയേതരവും മതേതരവുമായ ആഗോള മലയാളി സംഘടന 2016ലാണ് ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ ഓസ്ട്രിയയിലെ വിയന്നയിൽ സ്ഥാപിതമാകുന്നത്. ഇന്ന് 166 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള സംഘടനക്ക് 5 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ വസിക്കുന്ന മലയാളികളെ കരുതലിന്റെയും സാഹോദര്യത്തിന്റെയും കുടക്കീഴിൽ അണി നിരത്തി ആഗോള മലയാളി ഐക്യത്തിലൂടെ സാമൂഹിക സേവനം കൂടാതെ സംസ്കാരവും ഭാഷയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

Mumbai City