/kalakaumudi/media/media_files/2025/05/28/adtLCe97cspxt8qK8Pgd.jpg)
മുംബൈ:മുംബൈയിലെ കണ്ണംവാർ നഗറിലെ വിക്രോളിയിലെ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്നാണ് യുവതി ചാടി ആത്മഹത്യ ചെയ്തത്. കെട്ടിടത്തിന്‍റെ 23-ാം നിലയിൽ നിന്നും ഹർഷദ ടൻഡോൽകർ എന്ന 25 കാരിയാണ് ചാടി ജീവനൊടുക്കിയത്. യുവതി മാനസിക പിരി മുറുക്കത്തിൽ ആയിരുന്നു എന്നാണ് വിവരം.
എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്നത് ഇതുവരെയും വ്യക്തതമല്ല. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന ബൈക്കിലേക്ക് വീണ ഹർഷദയുടെ ദേഹം രണ്ടായി വേർപ്പെട്ടതായാണ് പോലിസ് റിപ്പോർട്ട്. വീഴ്ചയുടെ ആഘോതത്തിലാണ് മൃതദേഹം വേർപ്പെട്ടതെന്നാണ് വിവരം. പ്രദേശവാസികൾ വിവരം അറിയിച്ചതിനു പിന്നാലെ പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.പ്രാഥമിക അന്വേഷണത്തിനു ശേഷം അപകടമരണത്തിന് പൊലീസ് കേസെടുത്തു. ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടില്ല.