പത്ത് വർഷങ്ങൾക്ക് ശേഷം മുംബൈ ലോക്കലിൽ അപ്രതീക്ഷിത കൂടിക്കാഴ്ച; ഹൃദയം തൊടുന്ന അധ്യാപക–വിദ്യാർത്ഥി നിമിഷം

ഒരു കാലത്ത് ക്ലാസ് മുറിയിലെ അധ്യാപികയും വിദ്യാർത്ഥിനിയും ആയിരുന്നവർ, പത്ത് വർഷങ്ങൾക്ക് ശേഷം ഒരു ലോക്കൽ ട്രെയിനിലെ സാധാരണ സഹയാത്രികരായി മാറുന്ന ഈ ദൃശ്യം, കാലം മാറിയാലും മായാത്ത അധ്യാപക–വിദ്യാർത്ഥി ബന്ധത്തിന്റെ സുന്ദരമായ ഉദാഹരണമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

author-image
Honey V G
New Update
jsjsnsnn

മുംബൈ: പത്ത് വർഷങ്ങൾക്ക് ശേഷം മുംബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തന്റെ സ്കൂൾകാല അധ്യാപികയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.

ഒരുകാലത്ത് കർശനമായ അച്ചടക്കത്തിന് പേരുകേട്ട അധ്യാപികയും മുൻ വിദ്യാർത്ഥിനിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് എല്ലാവരുടെയും ഹൃദയം കീഴടക്കുന്നത്.

സ്കൂൾ കാലത്ത് എല്ലാ കാര്യത്തിലും വളരെ കർശനമായിരുന്ന അധ്യാപികയെയാണ് യുവതി ലോക്കൽ ട്രെയിനിൽ വെച്ച് തിരിച്ചറിയുന്നത്.

ആദ്യം ചെറിയ അമ്പരപ്പുണ്ടായെങ്കിലും, പിന്നീട് ഇരുവരും തമ്മിൽ സൗഹൃദപൂർവമായ സംഭാഷണമാണ് നടന്നത്.

വർഷങ്ങൾ കഴിഞ്ഞിട്ടും അധ്യാപിക തന്റെ മുൻ വിദ്യാർത്ഥിനിയെ തിരിച്ചറിഞ്ഞതും, സ്നേഹത്തോടെ സംസാരിച്ചതുമാണ് വീഡിയോയിൽ വ്യക്തമായി കാണുന്നത്.

യുവതി പങ്കുവച്ച വീഡിയോയിൽ, സ്കൂൾ ദിവസങ്ങളിലെ അനുഭവങ്ങളും അന്ന് അധ്യാപിക നൽകിയ ശാസനകളും ഓർമ്മിക്കുന്നു.

hfjkbmm

ഒരുകാലത്ത് ഭയമായി തോന്നിയ കർശനത തന്നെയാണ് പിന്നീട് ജീവിതത്തിൽ ഉത്തരവാദിത്വബോധവും ജീവിതത്തിൽ പലതും നേടാൻ സഹായിച്ചതെന്നും യുവതി പറയുന്നു. 

അധ്യാപികയും തന്റെ മുൻ വിദ്യാർത്ഥിയുടെ വളർച്ചയിലും മുന്നേറ്റത്തിലും സന്തോഷവും അഭിമാനവും പ്രകടിപ്പിക്കുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ലക്ഷക്കണക്കിന് ആളുകൾ അത് കാണുകയും പങ്കുവെക്കുകയും ചെയ്തു.

“കർശനതയുടെ പിന്നിൽ സ്നേഹമുണ്ടായിരുന്നു”, “ഇതാണ് യഥാർത്ഥ അധ്യാപക ബന്ധം” തുടങ്ങിയ അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

നിരവധി പേർ തങ്ങളുടെ സ്വന്തം സ്കൂൾകാല ഓർമ്മകളും അധ്യാപകരോടുള്ള അനുഭവങ്ങളും കമന്റുകളിലൂടെ പങ്കുവെച്ചു.

ഒരു കാലത്ത് ക്ലാസ് മുറിയിലെ അധ്യാപികയും വിദ്യാർത്ഥിനിയും ആയിരുന്നവർ, പത്ത് വർഷങ്ങൾക്ക് ശേഷം ഒരു ലോക്കൽ ട്രെയിനിലെ സാധാരണ സഹയാത്രികരായി മാറുന്ന ഈ ദൃശ്യം, കാലം മാറിയാലും മായാത്ത അധ്യാപക–വിദ്യാർത്ഥി ബന്ധത്തിന്റെ സുന്ദരമായ ഉദാഹരണമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.