/kalakaumudi/media/media_files/2025/09/15/jjdjdnn-2025-09-15-20-29-23.jpg)
താനെ:വേൾഡ് മലയാളി ഫെഡറേഷൻ – മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ (WMF-MSC) സംഘടിപ്പിച്ച മഹാ പൊന്നോണം താര സാന്നിധ്യം കൊണ്ടും അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സമ്പന്നമായി.
മാവേലി വരവേൽപ്പോടെ ഓണാഘോഷത്തിന് തുടക്കമായി. ഡോംബിവ്‌ലി ഹോളി എയ്ഞ്ചൽസ് സ്കൂൾ & ജൂനിയർ കോളേജ് അങ്കണത്തിൽ നടന്ന ആഘോഷ പരിപാടികൾ എം എൽ എ രാജേഷ് മോറെ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
മുഖ്യാതിഥിയായിരുന്ന മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് ഔദ്യോഗിക തിരക്കുകളിൽ, നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഓൺലൈനിൽ തത്സമയമെത്തി ഉപ മുഖ്യമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/09/15/nndndn-2025-09-15-20-33-04.jpg)
കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള സാമൂഹിക സാംസ്‌കാരിക ബന്ധം ഉയർത്തിപ്പിടിച്ചാണ് ഏക്‌നാഥ് ഷിൻഡെ ആശംസകൾ നേർന്നത്.
ചലച്ചിത്ര താരം റിമ കല്ലിങ്കൽ വിശിഷ്ടാതിഥിയായിരുന്നു. കർമ്മ ഭൂമിയോട് പ്രതിബദ്ധത പുലർത്തുമ്പോഴും ജന്മനാടിന്റെ സംസ്കാരം ചേർത്ത് പിടിക്കുന്ന മറുനാടൻ മലയാളികളെ ലോകമെമ്പാടും കാണാനാകുമെന്ന് റിമ കല്ലിങ്കൽ പറഞ്ഞു. കേരളത്തിന് പുറത്തുള്ള മലയാളികൾ ഇക്കാര്യത്തിൽ മുന്നിലാണെന്നും റിമ ചൂണ്ടിക്കാട്ടി. വേദിയിൽ അവതരിപ്പിച്ച കലാപരിപാടികളെയും റിമ പ്രകീർത്തിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/09/15/ndnddn-2025-09-15-20-33-37.jpg)
മുംബൈയിലെ വിവിധ മലയാളി സംഘടനകൾ നൽകിയ വേദികളാണ് തന്റെ കലാജീവിതത്തെ പരിപോഷിപ്പിച്ചതെന്ന് വിശിഷ്ടാതിഥിയായ സിനിമ സീരിയൽ താരം വീണ നായർ ഓർത്തെടുത്തു.
മത്സരത്തിലുണ്ടായിരുന്ന 15 പൂക്കളവും നേരിട്ട് കണ്ടും മത്സരാർഥികളുമായി സംവദിച്ചുമാണ് താരങ്ങൾ മടങ്ങിയത്.
വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ഡൊമിനിക് പോൾ സ്വാഗതം പറഞ്ഞു. മലയാള മണ്ണിന്റെ ഗന്ധമുള്ള ആഘോഷമാണ് ഓണം.
വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന്റെ ആദ്യ ഓണാഘോഷത്തിന്റെ സന്തോഷം പങ്ക് വച്ച് ആശംസകൾ നേർന്ന് പേട്രൺ ഡോ. ഉമ്മൻ ഡേവിഡ് പറഞ്ഞു.
ജാതിമതഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഒത്തൊരുമയുടെ ആഘോഷമാണ് ഓണമെന്ന് പ്രസിഡന്റ് ഡോ. റോയ് ജോൺ മാത്യു പറഞ്ഞു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരെ എക്സെലൻസ് അവാർഡ് നൽകി ആദരിച്ചു. പോൾ പറപ്പിള്ളി, വർഗീസ് ഡാനിയൽ, വർഗീസ് ഫിലിപ്പ്, സി പി ബാബു, ബിജോയ് ഉമ്മൻ, റെന്നി ഫിലിപ്പോസ്, സൈമൺ വർക്കി, സണ്ണി എബ്രഹാം, എന്നിവർക്കാണ് റിമ കല്ലിങ്കൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.
തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. സിന്ധു നായർ, മനോജ് അയ്യനേത്ത് ചടങ്ങുകൾ നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ രമേശ് വാസു നന്ദി പ്രകാശിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
