/kalakaumudi/media/media_files/2025/09/09/jdndn-2025-09-09-11-39-28.jpg)
വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന മഹാ പൊന്നോണം സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ മുതൽ ഹോളി ഏഞ്ചൽസ് ഹൈസ്കൂൾ & ജൂനിയർ കോളേജ് അങ്കണത്തിൽ നടക്കും.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മുഖ്യാതിഥിയായിരിക്കും. കല്യാൺ എം എൽ എ രാജേഷ് മോറെ കൂടാതെ സിനിമാ താരങ്ങളായ റീമ കല്ലിങ്കൽ, വീണ നായർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും
സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. രാവിലെ 8 മണി മുതൽ 3 മണിവരെ നടക്കുന്ന ആഘോഷ പരിപാടികളിൽ പൂക്കളമത്സരം, മാവേലി വരവേൽപ്പ്, തിരുവാതിര, നാടൻപാട്ടുകൾ നൃത്തങ്ങൾ, വടംവലി മത്സരം തുടങ്ങി ഓണത്തിന്റെ മഹത്വം വിളിച്ചോതുന്ന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
പൂക്കളമത്സരം, മാവേലി വരവേൽപ്പ്, തിരുവാതിര, നാടൻപാട്ടുകൾ നൃത്തങ്ങൾ, വടംവലി മത്സരം തുടങ്ങി ഓണത്തിന്റെ മഹത്വം വിളിച്ചോതുന്ന ആഘോഷ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
രാവിലെ 8 മണിയോടെ പൂക്കളമത്സരം ആരംഭിക്കും. തുടർന്ന് 10 മണിക്ക് സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും. ഓണസദ്യയ്ക്ക് ശേഷം കലാപരിപാടികൾ തുടരും.
സംസ്ഥാനത്തെ വിവിധ മലയാളി സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിക്കും.
ഡോ. ഉമ്മൻ ഡേവിഡ് (പാട്രൺ), ഡോ. റോയ് മാത്യു ജോൺ (പ്രസിഡന്റ്), ഡൊമിനിക് പോൾ (സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ) എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
രമേശ് വാസു പ്രോഗ്രാം കൺവീനർ. പ്രവേശനം പാസ്സ് മൂലം. കൂടുതൽ വിവരങ്ങൾക്ക്: 98338 25505