/kalakaumudi/media/media_files/2025/05/31/qAATs39hLaqFImr2BBSd.jpg)
താനെ:കഴിഞ്ഞ ദിവസമാണ് അംബർനാഥ് താലൂക്കിലെ കുശിവ്‌ലി ഗ്രാമത്തിൽ ഒരേ മരത്തിൽ കമിതാക്കൾ തൂങ്ങി മരിച്ചത്.കല്യാൺ നിവാസികളായ മനീഷ പാട്ടീൽ, വിവേക് ​​പാട്ടീൽ എന്നിവരാണ് ആത്മഹത്യ ചെയ്തത്.
രണ്ട് പേർ മരത്തിൽ മരത്തിൽ തൂങ്ങി കിടക്കുന്നത് കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുക യായിരുന്നു. അതേസമയം അംബർനാഥ് താലൂക്കിലെ കുശിവ്‌ലി ഗ്രാമത്തിൽ നടന്ന ഈ സംഭവം കല്യാണിലെ ഇരുവരുടെ സുഹൃത്തുക്കളിലും അയൽവാസികളിലും ഞെട്ടൽ ഉളവാക്കി.
പ്രാഥമിക അന്വേഷണത്തിൽ, ഇരുവരുടെയും കുടുംബങ്ങളിൽ നിന്ന് വിവാഹത്തിന് എതിർപ്പ് നേരിടേണ്ടി വന്നതായും തുടർന്ന് അവർ ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കാമെന്നുമാണ് പോലിസ് നിഗമനം. ഞങ്ങൾ അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരുടെ കുടുംബാംഗങ്ങളെ ഞങ്ങൾ ചോദ്യം ചെയ്യുകയും കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്യും കൂടുതൽ അന്വേഷണം തുടരുകയാണ്," ഉല്ലാസ്നഗർ ഡിവിഷനിലെ ഡിസിപി സച്ചിൻ ഗോർ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
