/kalakaumudi/media/media_files/2026/01/13/dmdmdmm-2026-01-13-18-49-35.jpg)
മുംബൈ : ബോംബെ കേരളീയ സമാജം ജനുവരി 11 ഞായർ ദേശീയ യുവജനദിനമായി ആഘോഷിച്ചു. സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് കേരളഭവനം നവതി മെമ്മോറിയൽ ഹാളിൽ നടന്ന പ്രത്യേക പരിപാടിയിൽ സാംസ്കാരിക സമ്മേളനവും സംഗീതവേദിയുമരങ്ങേറി.
/filters:format(webp)/kalakaumudi/media/media_files/2026/01/13/kdksmk-2026-01-13-18-51-54.jpg)
പതിനഞ്ചോളം ഗായികാ ഗായകന്മാർ ഗാനങ്ങളവതരിപ്പിച്ചു. ഭദ്രദീപം തെളിയിച്ചു കൊണ്ട് ആരംഭിച്ച പരിപാടിയിൽ മുംബയിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ: സുനിൽ കുട്ടി മുഖ്യതിഥിയായിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/01/13/jdjsjene-2026-01-13-18-52-34.jpg)
സമാജം വൈസ് പ്രസിഡണ്ട് കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും ജോ: സെക്രട്ടറി ടി.എ.ശശി നന്ദിയും പറഞ്ഞു.
സമാജം നടത്തുന്ന പ്രവർത്തനങ്ങളെ പറ്റി സെക്രട്ടറി വിശദീകരിച്ചു. ട്രഷറർ എം.വി.രവി , യൂത്ത് വിംഗ് കൺവീനർ അൽബൻകുമാർ, പ്രേമരാജൻ നമ്പ്യാർ എന്നിവർ വേദി പങ്കിട്ടു.
/filters:format(webp)/kalakaumudi/media/media_files/2026/01/13/ndnsnmss-2026-01-13-18-53-06.jpg)
സംശുദ്ധ ഭക്ഷണവും സമ്പൂർണ്ണ ആരോഗ്യവും എന്ന വിഷയത്തിൽ യുവാക്കൾക്കായി നടത്തിയ ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാളവിക അഴകേശൻ, രണ്ടാം സ്ഥാനം നേടിയ ജിഷ്ണു എസ്.പണിക്കർ എന്നിവർക്ക് ക്യാഷ് അവാർഡും ഫലകവും പ്രോത്സാഹന സമ്മാനാർഹരായ സ്വാതി ശിവദാസൻ , രേഷ്മാ സുരേഷ്, ഹൃദ്യാ ഗോകുൽദാസ്, സിദ്ധിജാ നായർ എന്നിവർക്ക് ഫലകങ്ങളും വിതരണം ചെയ്തു.
/filters:format(webp)/kalakaumudi/media/media_files/2026/01/13/jdjdjdjjd-2026-01-13-18-54-18.jpg)
യുവാക്കളുടെ ഭക്ഷണക്രമവും ആരോഗ്യ പരിപാലനവും വ്യായാമവും എന്ന വിഷയത്തെ അധീകരിച്ച് ഡോ: സുനിൽ കുട്ടി പ്രഭാഷണം നടത്തുകയും സദസ്സിൻ്റെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
