പ്രേക്ഷകരെ മിഴിനീരണയിച്ച് നാടക സംരംഭം - യുഗ പ്രഭാവൻ

ശ്രീനാരായണ മന്ദിര സമിതി പന്‍വേല്‍ യൂണിറ്റിന്റെ നാടകം,യുഗപ്രഭാവന്റെ അരങ്ങേറ്റം അവിസ്മരണീയമായി. നാടകത്തില്‍ 'ഗുരു'തൊഴുകൈകളോടെ വേദിയില്‍ നിന്നിറങ്ങി കാണികള്‍ക്കിടയിലൂടെ നടക്കുന്ന രംഗം അതീവ ഹൃദ്യമായിരുന്നു

author-image
Honey V G
New Update
fgjjjnm

ശ്രീനാരായണ ഗുരുദേവന്റെ ജീവിതം പറയുന്ന എസ് എൻ എം എസ് പൻവേൽ യൂണിറ്റ് അവതരിപ്പിച്ച 'യുഗപ്രഭാവന്‍' എന്ന നാടകം ശ്രദ്ധേയമാകുന്നു

'എസ്എന്‍എംഎസിന്റെ പരിപാടിയില്‍ നാടകം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒന്നും ആലോചിക്കാതെ തന്നെ അതിന് സമ്മതം മൂളുകയായിരുന്നു. എന്നാല്‍, തുടക്കത്തിലെ ചില കുറവുകളെയും പരീക്ഷണങ്ങളെയുമൊക്കെ മറികടന്ന്, അത് മുന്നോട്ട് പോകുന്ന കാഴ്ച ആശ്ചര്യവും ഒരുപാട് സന്തോഷവും നല്‍കി.' യുഗപ്രഭാവന്‍ എന്ന നാടകം അവതരിപ്പിക്കാന്‍ മേല്‍നോട്ടം വഹിച്ച ബ്രനില മഹേഷ് പറഞ്ഞു.

bdbdndn

ശ്രീനാരായണ ഗുരു എന്ന ചരിത്ര പുരുഷന്റെ ജീവിതകഥ അരങ്ങില്‍ നിറഞ്ഞപ്പോള്‍ കാണികളെ ഒന്നടങ്കം പഴയ കാലത്തേക്കും ഗുരുവിന്റെ ജന്മനാടായ ചെമ്പഴന്തിയിലേക്കും യാത്ര ചെയ്തു. ശ്രീനാരായണ മന്ദിര സമിതി പന്‍വേല്‍ യൂണിറ്റിന്റെ നാടകം,യുഗപ്രഭാവന്റെ അരങ്ങേറ്റം അവിസ്മരണീയമായി. 

ndnsnsn

നാടകത്തില്‍ 'ഗുരു'തൊഴുകൈകളോടെ വേദിയില്‍ നിന്നിറങ്ങി കാണികള്‍ക്കിടയിലൂടെ നടക്കുന്ന രംഗം അതീവ ഹൃദ്യമായിരുന്നു. 

nsnssnnn

കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യരായ കലാകാരന്മാരെ കണ്ടെത്തി രംഗത്ത് അവതരിപ്പിക്കുന്നതിലും കഥാതന്തുവിന്റെ വൈകാരികതയും തുടര്‍ച്ചയും ഒട്ടും നഷ്ടപ്പെടാതെ ഓരോ രംഗവും അടുക്കും ചിട്ടയോടും അവതരിപ്പിക്കുന്നതില്‍ സംവിധായകനായ പി ആര്‍ സഞ്ജയ് വിജയിച്ചു.ശീതള്‍ ബാലകൃഷ്ണന്‍ സംവിധാന സഹായിയായും പ്രവര്‍ത്തിച്ചു. 

ndndndn

ഓരോ അഭിനേതാക്കളും മത്സരിച്ച് അഭിനയിച്ചപ്പോള്‍, അത് നാടകത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള കുതിപ്പായി. 'യുഗപ്രഭാവന്‍ ' എന്ന കേന്ദ്ര കഥാപാത്രം മൂന്ന് കലാകാരന്‍മാരിലൂടെ പുനര്‍ജ്ജനിച്ചു. 

നാടകത്തിനു തിരശീല വീണിട്ടും കാണികള്‍ ഒന്നടങ്കം എഴുന്നേറ്റു നിന്ന് ഈറന്‍മിഴികളോടെ കരഘോഷം മുഴക്കി.സംവിധായകനും നാടകകൃത്തിനും, നാടകത്തില്‍ അണിനിരന്ന ഓരോ കലാകാരനും അഭിമാനത്തിന്റെ നിമിഷങ്ങളായി അത് മാറി

ndndndnd

അണിയറയിലും അരങ്ങത്തും വേണ്ട നിര്‍ദേശങ്ങളും സാമഗ്രികളും വേണ്ട സമയത്ത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സൗമ്യ സോബിന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. സവിശേഷമായ ശബ്ദ സന്നിവേശവും സംഗീതവുമാണ് നാടകത്തിന്റെ മറ്റൊരു പ്രത്യേകത. ഇത് പ്രേക്ഷകരെ നാടകത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

nsnsnsn

മുംബൈയില്‍ തന്നെ ജനിച്ച് വളര്‍ന്ന കുട്ടികളായ അഭിനേതാക്കളുടെ ശബ്ദം തന്നെ ഉപയോഗിച്ചത് ബോധപൂര്‍വ്വമായ ശ്രമമായിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സി എ ബാബുവിന്റെ നാടകീയത ഇല്ലാത്ത സൂത്രധാര ശബ്ദവും മാറ്റ് കൂട്ടി. 

ndndndnn

നാടകം വിജയിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് യുഗപ്രഭാവന്റെ രചന നിര്‍വഹിച്ച നീതു പി. 'ആദ്യമായാണ് നാടകം എഴുതുന്നത്. വിജയലാല്‍ നെടുങ്കണ്ടന്‍ സാറിന്റെ 'യോഗ നയനങ്ങള്‍ മിഴിനീരണിയുമ്പോള്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഞാനീ നാടകം എഴുതിയത്.ഈ നാടകം ഞാന്‍ പറഞ്ഞു തുടങ്ങിയത്, വൈക്കം മുഹമ്മദ് ബഷീര്‍, ഗുരുദേവനെ കുറിച്ച് പറഞ്ഞ വാചകങ്ങളിലൂടെയാണ്. 'ഒരായുസ്സ് കൊണ്ട് പഠിച്ചു തീര്‍ക്കാന്‍ കഴിയാത്ത ഒരേയൊരു ആചാര്യന്‍ മാത്രമേയുള്ളൂ, അത് ശ്രീനാരായണഗുരുദേവനാണ്'. ഇപ്പോള്‍ നാടകത്തിന്റെ ഓരോ രംഗവും വീണ്ടും വീണ്ടും കാണുമ്പോള്‍ ഗുരുദേവന്‍ തന്നെ പറഞ്ഞ് എഴുതിച്ചതായാണ് എനിക്ക് തോന്നുന്നത്.വല്ലാത്തൊരു അനുഭവം ആയിരുന്നു'. നീതു പറഞ്ഞു. 

kdnsnsnd

സി എ ബാബു, സോബിന്‍ സുരേന്ദ്രന്‍, സിമി സാജന്‍ എന്നിവരെ കൂടാതെ നിരവധി പേരാണ് നാടകത്തിന്റെ വിജയത്തിനായി പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.ഇവരെ കൂടാതെ ഒട്ടനവധി പേർ അണിയറയിൽ പ്രവർത്തിച്ചു.

മുംബൈയിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും നാടക പ്രവര്‍ത്തകനുമായ പി ആര്‍ സഞ്ജയ് നാടകത്തിനുവേണ്ടി അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനും ശബ്ദ വെളിച്ച നിയന്ത്രണങ്ങള്‍ക്കുമെല്ലാം നിര്‍ലോഭ സഹകരണമാണ് നല്‍കിയതെന്നും ബ്രനില പറഞ്ഞു.

bbbnnn

നാരായണ ഗുരുവിന്റെ ജനനവും മറ്റു ജാതിയിലുള്ള ആളുകളോടുള്ള സഹോദര മനോഭാവവും ആത്മീയാന്വേഷണങ്ങളുടെ തുടക്കവും അരുവിപ്പുറം പ്രതിഷ്ഠയുമായാണ് നാടകത്തിന്റെ ഇതി വൃത്തം. 

അദ്വൈതത്തിനെ പൂണൂലണിയിക്കും ആര്യമതങ്ങള്‍ കേള്‍ക്കേ, അവരുടെ ആയിരം ദൈവങ്ങള്‍ കേള്‍ക്കേ, ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു തിരുക്കുറല്‍ പാടിയ ഗുരുദേവാ എന്ന പ്രസിദ്ധമായ വയലാര്‍ രാമവര്‍മ്മയുടെ ഗാനശകലത്തോടെയാണ് ഈ നാടകത്തിന് തിരശ്ശീല വീണത്. 'യുഗപ്രഭാവന്‍' അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു വിജയയാത്രയുടെ തുടക്കം കുറിച്ചിരിക്കുകയാണ്.

ഫോട്ടോസ്(Renjith Kamal Photo Studio)