അപൂർവ അസുഖം ബാധിച്ചു കേൾവി പോയ അൽക്ക യാഗ്നിക് വീണ്ടും പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ടു. ദി റോഷൻസ് എന്ന ഡോക്യൂമെന്ററി സീരിസിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗായിക. ബോളിവുഡ് നടൻ ഹൃതിക്ക് റോഷൻ സംഗീത സംവിധായകൻ റോഷൻ ലാൽ നഗ്രത്ത് മ്യൂസിക് കമ്പോസർ രാജേഷ് റോഷൻ നിർമാതാവ് രാകേഷ് റോഷൻ എന്നിവരുടെ സിനിമ ജീവിതം തുറന്നു പറയുന്നതാണ് റോഷൻസ് എന്ന ഡോക്യൂമെന്ററിയുടെ ഇതിവൃത്തം.
ഡോക്യൂമെന്ററി സീരിസിന്റെ വിജയാഘോഷത്തിനെത്തിയ അൽക്കയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയിരുന്നു. ഗായികയെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. വിജയാഘോഷത്തിനെത്തിയ പ്രമുഖരെല്ലാം അൽക്കയ്ക്ക് ഒപ്പം നിന്ന് ചിത്രങ്ങൾ എടുക്കുകയും സുഖ വിവരങ്ങൾ തിരക്കുകയും ചെയ്തു.
എന്നാൽ അൽക്കയുടെ ആരോഗ്യാവസ്ഥ എങ്ങനെയുണ്ടെന്നു ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ വർഷം ജൂണിൽ ആണ് ശ്രവണ സംബന്ധമായ രോഗം ബാധിച്ചു എന്ന് അൽക്ക സമൂഹ മാധ്യമത്തിലൂടെ പങ്കു വച്ചത്. സഡൻ സെൻസറി ന്യൂറൽ ഡെഫ്നസ്സ് എന്ന അവസ്ഥയാണ് ഗായികയെ ബാധിച്ചത്.
രോഗം കേൾവിയെ ബാധിച്ചിരുന്നു. വളരെ അപൂർവമായ ഈ രോഗം ഏതെങ്കിലും ഒരു ചെവിയെ മാത്രമേ ബാധിക്കാറുള്ളു. എന്നാൽ അൽക്കയുടെ രണ്ട് ചെവികൾക്കും കേൾവി നഷ്ടപ്പെടുകയിരുന്നു.
രാവിലെ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം കേൾവിക്കു പ്രശ്നമുണ്ടായെന്നും വെകുന്നേരമായപ്പോൾ രണ്ട് ചെവികളുടെ കേൾവി പൂർണമായി നഷ്ടമാകുകയിരുന്നു. ബോളിവൂഡിൽ ഏറ്റവും അധികം സോളോ ഗാനങ്ങൾ ആലപിച്ചത് അൽക്കയാണ്. മാധുരി ദീക്ഷിത്, ജൂഹി ചൗള, ശ്രീദേവി തുടങ്ങിയവർക്കു വേണ്ടിയായിരുന്നു അൽക്കയുടെ കൂടുതൽ പാട്ടുകളും.