അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ചു; ഇളയരാജ വീണ്ടും കോടതിയില്‍

നടി വനിതാ വിജയ കുമാറിനെതിരെയാണ് ഹര്‍ജി.

author-image
Sneha SB
New Update
Capture

ചെന്നൈ : തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ചു സംഗീതസംവി ധായകന്‍ ഇളയരാജ മദ്രാസ് ഹൈക്കോടതിയില്‍ അടിയന്തരഹര്‍ജി ഫയല്‍ ചെയ്തു.നടി വനിതാ വിജയ കുമാറിനെതിരെയാണ് ഹര്‍ജി.മൈക്കല്‍ മദന കാമരാജന്‍ എന്ന ചിത്രത്തിലെ 'രാത്രി ശിവ രാത്രി' എന്നു തുടങ്ങുന്ന ഗാനം വനിത സംവിധാനം ചെയ്ത 'മിസിസ് ആന്‍ഡ് മിസ്റ്റര്‍' എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയതു നീക്കം ചെയ്യണമെന്നാണ് ആവശ്യം. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

 

case Ilayaraja