/kalakaumudi/media/media_files/Jdy7oulIecZyyqmazHJi.jpg)
park bo ram
പ്രശസ്ത കെ-പോപ്പ് ഗായിക പാർക്ക് ബോ റാം അന്തരിച്ചു.30 വയസായിരുന്നു. ഏപ്രിൽ 11 ചൊവ്വാഴ്ചയാണ് മരണം.പാർക്ക് ബോറത്തിന്റെ ഏജൻസിയായ XANADU എൻ്റർടൈൻമെൻ്റാണ് മരണവിവരം പുറത്തുവിട്ടത്.അസ്വാഭാവിക മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.​ഗായികയ്ക്ക് പുറമെ ഗാനരചയിതാവ് അഭിനേത്രി എന്നീ നിലകളിലും പാർക്ക് ബോറം പ്രശസ്തയായിരുന്നു.പാർക്കിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് സംഗീത ലോകവും ആരാധകരും.നിരവധി പേർ മരണത്തിൽ അനുശോചന അറിയിച്ച് രം​ഗത്തെത്തി.
2010-ൽ സൂപ്പർസ്റ്റാർ K2-ലൂടെയാണ് ബോ റാം ശ്രദ്ധേയയായത്.തുടർന്ന് 2014- ൽ 17-ാം വയസിലാണ് 'ബ്യൂട്ടിഫുൾ' എന്ന സിംഗിൾ ​ഗാനത്തിലൂടെ ബോ റാം പോപ്പ് സംഗീത ലോകത്ത് ഔദ്യോഗിക അരങ്ങേറ്റം കുറിച്ചത്.പിന്നീട് 'സെലിപ്രിറ്റി' ഉൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങളാണ് ആരാധകർക്കായി അവർ പുറത്തിറക്കിയത്.2014-ലെ ഗാവ് ചാർട്ട് മ്യൂസിക് അവാർഡിൽ ആർട്ടിസ്റ്റ് ഓഫ് ദ ഇയർ അവാർഡ് നേടിയ ബോ റാം പിന്നീട് കെ പോപ്പിൽ ആരാധകരുടെ പ്രിയ​ഗായികയായി മാറുകയായിരുന്നു.
'Reply 1988' എന്ന കെ-ഡ്രാമയിലെ 'ഹ്യെഹ്‌വാഡോംഗ്', 'Please Say Something Even Though I know It's a Lie', എന്നിവയാണ് മികച്ച ഗാനങ്ങളിൽ ചിലതാണ്.എറിക് നാം, പാർക്ക് ക്യൂങ്, പാർക് ജേ ജംഗ്, ലിൽ ബോയ്, ഹു ഗാക്ക് എന്നിവരുൾപ്പെടെ കൊറിയയിലെ നിരവധി കലാകാരന്മാരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഏപ്രിൽ 3 നാണ് പാർക്ക് ബോ റാം 'ഐ മിസ് യു' എന്ന മറ്റൊരു സിംഗിൾ ​ഗാനം പുറത്തിറക്കിയത്. തന്റെ ഇൻഡസ്‌ട്രിയിലെ പത്താം വാർഷികം ആഘോഷിക്കുന്നതിനായുള്ള ഒരു ആൽബത്തിന്റെ പ്രവർത്തനത്തിലായിരുന്നു പാർക്ക് ബോ റാം.ഇതിനിടെയാണ് മരണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
