ശിവകാശിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

ഉള്‍പ്രദേശങ്ങളിലും പശ്ചിമഘട്ട മേഖലയിലും മണ്‍സൂണിന് മുമ്പുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും ചെന്നൈ റീജിയണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ ഡയറക്ടര്‍ എസ് ബാലചന്ദ്രന്‍ പറഞ്ഞു

author-image
Sruthi
New Update
2

1 dead as lightning strikes Sivakasi

Listen to this article
0.75x 1x 1.5x
00:00 / 00:00

ശിവകാശിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. വിരുദനഗര്‍ ജില്ല കലക്ടറാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം,ഉള്‍പ്രദേശങ്ങളിലും പശ്ചിമഘട്ട മേഖലയിലും മണ്‍സൂണിന് മുമ്പുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും ചെന്നൈ റീജിയണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ ഡയറക്ടര്‍ എസ് ബാലചന്ദ്രന്‍ പറഞ്ഞു. തമിഴ്നാട്ടിലും കനത്ത ചൂട് തുടരുകയാണ്. വടക്കന്‍ തമിഴ്നാട്ടിലെ പത്തോളം സ്ഥലങ്ങളില്‍ 42 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാണ് രേഖപ്പെടുത്തിയത്. കരൂരില്‍ ഏറ്റവും ഉയര്‍ന്ന താപനില 44.3 ഡിഗ്രിയാണ്. ഇത് സാധാരണയേക്കാള്‍ 7 ഡിഗ്രി കൂടുതലാണെന്ന് ഐഎംഡി അറിയിച്ചു. കടലൂര്‍, മധുര, നാമക്കല്‍, ധര്‍മപുരി, വെല്ലൂര്‍ തുടങ്ങിയ ജില്ലകളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളിലാണ്.

 

lightning strikes