കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികര്‍ക്ക് വീരമൃത്യു

200 അടിയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി പോയ സൈനിക വാഹനം നിയന്ത്രണം നഷ്ടമായാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം

author-image
Biju
New Update
jammu

ശ്രീനഗര്‍: ജമ്മുവിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പത്ത് സൈനികര്‍ മരിച്ചു. 200 അടിയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി പോയ സൈനിക വാഹനം നിയന്ത്രണം നഷ്ടമായാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. 

''ദോഡയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ വാഹനാപകടത്തില്‍ നമ്മുടെ പത്ത് ധീരരായ ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. നമ്മുടെ ധീര സൈനികരുടെ മികച്ച സേവനവും ത്യാഗവും നമ്മള്‍ എന്നും ഓര്‍മിക്കും. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. രാജ്യം മുഴുവന്‍ മരിച്ച സൈനികരുടെ കുടുംബങ്ങളോടൊപ്പം ആണ്''  ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എക്‌സില്‍ കുറിച്ചു.

പരുക്കേറ്റ സൈനികരെ വ്യോമമാര്‍ഗം ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും മനോജ് സിന്‍ഹ അറിയിച്ചു. അവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.