മഹാരാഷ്ട്രയില്‍ ബസ് നിയന്ത്രംവിട്ട് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ഗോന്ദിയ ജില്ലയിലെ ബിന്ദ്രവന ടോലയിലാണ് സംഭവം. ഭണ്ടാരയില്‍നിന്ന് ഗോന്ദിയയിലേക്ക് പുറപ്പെട്ട മഹാരാഷ്ട്ര സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ആണ് മറിഞ്ഞത്. പരിക്കേറ്റവരെ ഗോന്ദിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപയുടെ അടിയന്തര സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ ഗതാഗതവകുപ്പിന് നിര്‍ദേശം നല്‍കി.