ഡല്‍ഹി : ബുധനാഴ്ച മണിപ്പൂരില്‍ ഇന്തോ-മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്നുളള ചന്ദേല്‍ ജില്ലയില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അസം റൈഫിള്‍സ് വന്‍തോതില്‍ ആയുധങ്ങള്‍ കണ്ടെടുത്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു . വെടിവെയ്പ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു.മരിച്ച പത്തുപേര്‍ അതിര്‍ത്തി കടന്നുളള കലാപ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നും അവരുടെ ഐഡന്‍ന്റിറ്റി സ്ഥിരീകരിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. മ്യാന്‍മര്‍ അതിര്‍ത്തിയിലെ സാംതാല്‍ ഗ്രാമത്തിന് സമീപം പട്രോളിംങ് നടത്തുകയായിരുന്ന അസം റൈഫിള്‍സിന്റെ നേരെ വെടിയുതിര്‍ക്കുകയും, വെടിവയ്പ്പ് നടത്തിയ പത്ത്‌പേരെ വധിക്കുകയും ചെയ്യുകയായിരുന്നു .പ്രദേശത്ത് നടത്തിയ സമഗ്രമായ തിരച്ചിലില്‍ ഏഴ് ഏകെ-47 , അസോള്‍ട്ട് റൈഫിളുകള്‍ , ഒരു റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചര്‍ , ഒരു എം 4 അസോള്‍ട്ട് റൈഫിള്‍ , 4 സിംഗിള്‍ ബാരല്‍ , ബ്രീച്ച് ലോഡിംഗ് റൈഫിളുകള്‍ എന്നിവയുള്‍പ്പടെ ധാരാളം ആയുധങ്ങള്‍ സൈന്യം കണ്ടെത്തി .