കളിക്കുന്നതിനിടെ ഹൃദയാഘാതം; 10 വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ അസ്വസ്ഥത തോന്നിയ ശ്രാവണ്‍ വീട്ടിലേക്ക് തിരിച്ച് പോയി. വീട്ടിലെത്തിയ ശ്രാവണ്‍ അമ്മയുടെ മടിയില്‍ തലവച്ചുകിടക്കുമ്പോഴാണ് മരിച്ചത്. 

author-image
Rajesh T L
New Update
death

മുംബൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കോല്‍ഹാപൂരിലാണ് കളിക്കുന്നതിനിടെ കുട്ടി ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. ശ്രാവണ്‍ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്.

മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കളിക്കുന്നതിനിടെ അസ്വസ്ഥത തോന്നിയ ശ്രാവണ്‍ വീട്ടിലേക്ക് തിരിച്ച് പോയി. വീട്ടിലെത്തിയ ശ്രാവണ്‍ അമ്മയുടെ മടിയില്‍ തലവച്ചുകിടക്കുമ്പോഴാണ് മരിച്ചത്. 

death maharashtra