മാട്ടുംഗ ആസ്തിക് സമാജ് ക്ഷേത്രത്തിൽ മെയ് 7 മുതൽ 11 വരെ 'മഹാകുംഭാഭിഷേകം

12 വർഷത്തിലൊരിക്കൽ നടത്തുന്ന ഈ ചടങ്ങിൽ ശ്രീ ഗോവിന്ദരാജ ഭട്ടാചാര്യരെ കൂടാതെ മധുരയിൽ നിന്നുള്ള 21പേർ കൂടി പങ്കു ചേരും.

author-image
Honey V G
New Update
samj

മുംബൈ:മാട്ടുംഗയിലെ 102 വർഷം പഴക്കമുള്ള ആസ്തിക സമാജ ക്ഷേത്രത്തിൽ ശ്രീരാമന്റെയും ഹനുമാന്റെയും വിഗ്രഹങ്ങളുടെ "മഹാകുംഭാഭിഷേകം" മെയ് 7 മുതൽ 11 വരെ നടക്കും.12 വർഷത്തിലൊരിക്കൽ നടത്തുന്ന ഈ ചടങ്ങിൽ ശ്രീ ഗോവിന്ദരാജ ഭട്ടാചാര്യരെ കൂടാതെ മധുരയിൽ നിന്നുള്ള 21പേർ കൂടി പങ്കു ചേരും. ദൈനംദിന പരിപാടികളുടെ വിശദാംശങ്ങൾ www.asthikasamajmatunga.com എന്ന ക്ഷേത്ര വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക എസ്. പരമേശ്വർ Ph : 9821115889

Mumbai City