11 പവൻ്റെ താലിമാല ധരിച്ചെത്തിയ യുവതിയെ ബാഗേജ് നിയമം പറഞ്ഞ് ആഭരണങ്ങൾ ഊരിവപ്പിച്ച കസ്റ്റംസിനെ നിർത്തിപ്പൊരിച്ച് മദ്രാസ് ഹൈക്കോടതി. ശ്രീലങ്കൻ സ്വദേശിയായ യുവതിയിൽ നിന്ന് താലിമാല അടക്കമുള്ള സ്വർണം പിടിച്ചുവച്ചതിനാണ് കോടതി കസ്റ്റംസിനെ രൂക്ഷമായി ശകാരിച്ചത്. അപമര്യാദപരമായ പെരുമാറ്റത്തിൽ താലിമാല അടക്കം പിടിച്ചുവച്ച ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. 2023 ഡിസംബർ 30നായിരുന്നു കേസിന് ആസ്പദമായ സംഭവം. ശ്രീലങ്കൻ സ്വദേശിയായ താനുഷിക ഭർതൃ മാതാവിനും ഭർതൃ സഹോദരിക്കും ഒപ്പമാണ് വിവാഹ ശേഷം ചെന്നൈയിൽ എത്തുന്നത്. എന്നാൽ, ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ യുവതിയെ 12 മണിക്കൂറോളം തടഞ്ഞുവച്ചു. കൂടാതെ, 11 പവന്റെ താലിമാല അടക്കം 288 ഗ്രാം സ്വർണം കസ്റ്റംസ് യുവതിയിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു, ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്.
11 പവന്റെ താലിമാല പിടിച്ചെടുത്ത് കസ്റ്റംസ്; നടപടിക്ക് ഉത്തരവിട്ട് ഹൈക്കോടതി
അധികൃതർ യുവതിയെ 12 മണിക്കൂറോളം തടഞ്ഞുവച്ചു. കൂടാതെ, 11 പവന്റെ താലിമാല അടക്കം 288 ഗ്രാം സ്വർണം കസ്റ്റംസ് യുവതിയിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു
New Update