ബംഗാളിലെ മാൽഡയിൽ മിന്നലേറ്റ് ദമ്പതികളുൾപ്പെടെ 11 മരണം: രണ്ടു പേർക്ക് പരുക്ക്

ഹരിശ്ചന്ദ്രപുർ സ്വദേശികളായദമ്പതികൾ ഇരുവര്‍ക്കും പാടത്ത് പണിയെടുക്കവേ മിന്നലേൽക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

author-image
Vishnupriya
New Update
thunder

പ്രതീകാത്മക ചിത്രം

മാൽഡ: ബംഗാളിലെ മാൽഡ ജില്ലയിലെ വിവിധ ഇടങ്ങളിലായി ഇടിമിന്നലേറ്റ് ദമ്പതികളുൾപ്പെടെ 11 മരണം. രണ്ടുപേർക്കു പരുക്കേറ്റു. മരിച്ചവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. മണിച്ചക്ക് പൊലീസ് സ്റ്റേഷൻ പരിധിയില്‍നിന്നുള്ളവരാണ് രണ്ടുപേരും.

ഹരിശ്ചന്ദ്രപുർ സ്വദേശികളായദമ്പതികൾ ഇരുവര്‍ക്കും പാടത്ത് പണിയെടുക്കവേ മിന്നലേൽക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. മാൽഡ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് കനത്തമഴ പെയ്തിരുന്നു.

rain lighting bangal