സിംല : ഹിമാചല്‍ പ്രദേശില്‍ രണ്ടര വര്‍ഷത്തിനിടെ ആയിരത്തി ഇരുന്നൂറ് സ്‌കൂളുകള്‍ അടച്ചു പൂട്ടിയെന്ന് വിദ്യാഭ്യാസ മന്ത്രി രോഹിത് താക്കൂറ് പറഞ്ഞു.ഇതില്‍ തന്നെ നാന്നൂറ്റി അമ്പത് സ്‌കൂളുകള്‍ അടച്ചു പൂട്ടിയിരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ സ്‌കൂളുകളുടെ ലയനവും പുഃനസംഘടനയും പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 6 മുതല്‍ 12 വരെയുളള ക്ലാസുകളില്‍ 25ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ ഉളള സ്‌കൂളുകള്‍ ലയിപ്പിക്കുന്നതിനുളള ഒരു പാരാമീറ്റര്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പൂജ്യം എന്‌റോള്‍മെന്റുളള സ്‌കൂളുകളെ ഒഴിവാക്കുമെന്നും അറിയിച്ചിട്ടുണ്ട്.വിദ്യാഭ്യാസ വകുപ്പില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റിയതായി പ്രസ്താവനയില്‍ പറയുന്നു.മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയിലെ നിയമന പ്രക്രിയ നിലച്ചിരുന്നു,ഒഴിവുള്ള തസ്തികകള്‍ നികത്തി വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ നിലവിലെ സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെും് താക്കൂര്‍ പറഞ്ഞു.സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 200 ലധികം ആക്ടിംഗ് പ്രിന്‍സിപ്പല്‍മാരുടെ സേവനം സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ 483 അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു2025 ല്‍ ജനുവരിയില്‍ പുറത്തിറങ്ങിയ 'ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട് ' അനുസരിച്ച് ,ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വായനാ വൈദഗ്ദ്ധ്യം രാജ്യത്തെ മികച്ച സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു എന്നും ദേശീയതലത്തില്‍ സ്‌കൂള്‍ വിദ്യാഭാസത്തില്‍ ഹിമാചല്‍പ്രദേശ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായി വിലയിരുത്തപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.