13 die after tractor overturns in Madhya Pradesh's Rajgarh
മധ്യപ്രദേശിലെ രാജ്ഗഡില് ട്രാക്ടര്‍ മറിഞ്ഞ് നാല് കുട്ടികള്‍ ഉള്‍പ്പടെ 13 പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികില്‍സയ്ക്കായി ഭോപ്പാലിലേക്ക് മാറ്റിയതായി രാജ്ഗഡ് കളക്ടര്‍ ഹര്‍ഷ് ദീക്ഷിത് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ അപകടനില തരണം ചെയ്തതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ മൊത്തിപുര ഗ്രാമത്തില്‍ നിന്ന് കുലംപൂരിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കളക്ടറും എസ്പിയും ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്തെത്തി. അപകടത്തില്‍ മരിച്ചവര്‍ക്ക് രാഷ്ട്രപത്രി ദ്രൗപതി മുര്‍മു അനുശോചനം രേഖപ്പെടുത്തി.