/kalakaumudi/media/media_files/2025/06/28/pakistan-bomb-attack-2025-06-28-15-02-32.png)
പാകിസ്ഥാന്‍ : പാക്കിസ്ഥാനില്‍ താലിബാന്‍ അവകാശം ഏറ്റെടുത്ത ചാവേര്‍ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ സാധാരണക്കാരും തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.'ബോംബര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയിരിക്കുന്നത്. സ്‌ഫോടനത്തില്‍ 13 സൈനികര്‍ കൊല്ലപ്പെടുകയും 10 സൈനികര്‍ക്കും 19 സാധാരണക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.'സ്‌ഫോടനത്തില്‍ രണ്ട് വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു, ആറ് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ പൊലീസ് അറിയിച്ചു.പരിക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമാണെന്നാണ് വിവരം.താലിബാന്റെ ഒരു വിഭാഗമായ ഹാഫിസ് ഗുല്‍ ബഹാദൂര്‍ സായുധ സംഘത്തിന്റെ ചാവേര്‍ ബോംബര്‍ വിഭാഗമാണ് ആക്രമണത്തിന്റെ അവകാശവാദം ഉന്നയിച്ചത്. 2021 ല്‍ കാബൂളില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ അക്രമത്തില്‍ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.