13കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: ദമ്പതികളും സഹായിയും പിടിയില്‍

പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ 35കാരനായ വിശാല്‍ ഗൗളി, ഭാര്യ സാക്ഷി ഗൗളി, സഹായി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

author-image
Prana
New Update
rape case.

മഹാരാഷ്ട്രയില്‍ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ദമ്പതികളും സഹായിയും പിടിയില്‍. വീടിന് മുന്നില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ 35കാരനായ വിശാല്‍ ഗൗളി, ഭാര്യ സാക്ഷി ഗൗളി, സഹായി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചക്ക് കല്യണിലെ കോല്‍സേവാഡിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പിറ്റേന്നാണു കണ്ടെത്തിയത്. പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിനിരയാക്കി പ്രതി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഭാര്യയുടെ സഹായത്തോടെ മൃതദേഹം ബാഗിലാക്കി. ഓട്ടോറിക്ഷയില്‍ കയറ്റിയാണ് മൃതദേഹം പ്രതിയും സഹായിയും ചേര്‍ന്ന് ആളൊഴിഞ്ഞ ഇടത്ത് കൊണ്ടുപോയി ഉപേക്ഷിച്ചത്.
മുഖ്യപ്രതിയായ വിശാല്‍ ഗൗളിക്കെതിരെ ഇതിനുമുമ്പ് ആറ് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്തിയതോടെ വിചാരണ അതിവേഗ കോടതിയില്‍ നടത്തണമെന്നും വധശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു കല്യാണില്‍ സ്ത്രീകള്‍ പ്രതിഷേധിച്ചു.

 

maharashtra murder rape Arrest