/kalakaumudi/media/media_files/2025/08/21/parla-2025-08-21-16-41-22.jpg)
ന്യൂഡല്‍ഹി : പ്രതിപക്ഷ ബഹളത്തിനിടയിലും വര്‍ഷകാല സമ്മേളനത്തില്‍ പ്രധാന ബില്ലുകള്‍ പാസാക്കി ഇന്ത്യന്‍ പാര്‍ലമെന്റ്. 2025ലെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം തുടരുകയാണ്. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്ക് ചെവികൊടുക്കാതെ വര്‍ഷകാല സമ്മേളനത്തില്‍ ലോക്‌സഭയില്‍ മാത്രം 12 ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്.
രാജ്യസഭയില്‍ വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയില്‍ 14 ബില്ലുകളും പാസായി. ഓപ്പറേഷന്‍ സിന്ദൂര്‍ മുതല്‍ ബീഹാര്‍ എസ്‌ഐആര്‍ വരെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളും ബഹളങ്ങളും ബില്ലുകള്‍ കീറി എറിയലുകളും ഒക്കെ നടക്കുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ നിരവധി സുപ്രധാന ബില്ലുകള്‍ പാസാക്കിയിരിക്കുന്നത്.
ലോക്സഭയില്‍ പാസായ 12 ബില്ലുകളില്‍ ഗോവ നിയമസഭയിലെ പട്ടികവര്‍ഗ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട ബില്‍, മര്‍ച്ചന്റ് ഷിപ്പിംഗ് ബില്‍, മണിപ്പൂര്‍ ജിഎസ്ടി ഭേദഗതി ബില്‍, മണിപ്പൂര്‍ വിനിയോഗ ബില്‍, ദേശീയ കായിക ഭരണ ബില്‍, ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബില്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, ആദായനികുതി ബില്‍, നികുതി നിയമങ്ങള്‍ (ഭേദഗതി) ബില്‍, ഇന്ത്യന്‍ തുറമുഖ ബില്‍, ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍, ഐഐഎം ഭേദഗതി ബില്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ എന്നിവ ഉള്‍പ്പെടുന്നു.
ബില്‍സ് ഓഫ് ലേഡിംഗ് ബില്‍, കോസ്റ്റല്‍ ഷിപ്പിംഗ് ബില്‍, മണിപ്പൂരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍, മര്‍ച്ചന്റ് ഷിപ്പിംഗ് ബില്‍, ഗോവ നിയമസഭയുമായി ബന്ധപ്പെട്ട പ്രാതിനിധ്യ ഭേദഗതി ബില്‍, ദേശീയ കായിക ഭരണ ബില്‍, ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബില്‍, ആദായനികുതി ബില്‍, നികുതി നിയമ ഭേദഗതി ബില്‍, ഇന്ത്യന്‍ തുറമുഖ ബില്‍, ഖനന, ധാതു ഭേദഗതി ബില്‍, ഐഐഎം ഭേദഗതി ബില്‍ എന്നിവയാണ് വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭ പാസാക്കിയത്.