ചെന്നൈ: ബോഗി പൊങ്കല്‍ ആഘോഷ ദിവസത്തിലെ കനത്ത പുകയില്‍ വിമാന ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. മൂടല്‍മഞ്ഞും പുകയും കൂടിച്ചേര്‍ന്നു റണ്‍വേ കാണാന്‍ സാധിക്കാതായതോടെ ചെന്നൈ വിമാനത്താവളത്തില്‍നിന്നു 14 വിമാനങ്ങള്‍ റദ്ദാക്കി. 10 സര്‍വീസുകള്‍ 3 മണിക്കൂര്‍ വരെ വൈകി.
44 സര്‍വീസുകളെ ബാധിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ചെന്നൈ സബേര്‍ബന്‍ സര്‍വീസുകളും പുലര്‍ച്ചെയുള്ള ബസ് സര്‍വീസുകളും തടസ്സപ്പെട്ടത് യാത്രക്കാരെ വലച്ചു. കനത്ത പുകയെ തുടര്‍ന്നു നഗരത്തിലെ വായു നിലവാരവും മോശമായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
