ഡൽഹിയിലെ വായുമലിനീകരണത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ 15 പേരുടെ അറസ്റ് രേഖപ്പെടുത്തി

പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും  ചെയ്തു . ഇതേത്തുടർന്ന് സംഘർഷം രൂക്ഷമാവുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

author-image
Devina
New Update
pollution

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണ തോത് വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യ ഗേറ്റിൽ നടന്ന പ്രതിഷേധത്തിനിടെ 15 പേരെ അറസ്റ്റ് ചെയ്തു.

പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും  ചെയ്തു 

 പ്രതിഷേധക്കാർ പൊലീസിന് നേർക്ക് പെപ്പർ സ്‌പ്രേ പ്രയോഗിച്ചു. ഇതേത്തുടർന്ന് സംഘർഷം രൂക്ഷമാവുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഡൽഹി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം പൊതുജനാരോഗ്യത്തിന് അപകടകരമായി മാറിയിട്ടുണ്ടെന്നും മലിനീകരണത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്നും ഡൽഹി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ പറഞ്ഞു.

 വായുവിന്റെ ഗുണനിലവാരം ഗുരുതരമായ അവസ്ഥയിൽ തുടരുകയാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ദീർഘകാല പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പകരം വാട്ടർ സ്പ്രിംഗളറുകൾ, ക്ലൗഡ് സീഡിങ് തുടങ്ങിയ നടപടികളെയാണ് സർക്കാർ ആശ്രയിക്കുന്നതെന്നും സംഘടന ആരോപിക്കുന്നു.