അവിഹിതബന്ധം ആരോപിച്ച് 35കാരിയെ ആക്രമിച്ച കേസില്‍ 17 പേര്‍ അറസ്റ്റില്‍

യുവതിയുടെ ഭര്‍ത്താവടക്കമുള്ള 17 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡിലാണ് പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് മുന്നില്‍ വച്ച് യുവതിയോട് ഗ്രാമ പഞ്ചായത്തില്‍ ക്രൂരത നടന്നത്.

author-image
Prana
New Update
arrest
Listen to this article
0.75x1x1.5x
00:00/ 00:00

അവിഹിത ബന്ധം ആരോപിച്ച് 35കാരിയെ മരത്തില്‍ കെട്ടിയിട്ട് ചെരിപ്പ് മാലയിട്ട് മുടി മുറിച്ച് മുഖത്ത് കരി വാരിവാരി തേച്ച സംഭവത്തില്‍ 17 പേര്‍ അറസ്റ്റിലായി. യുവതിയുടെ ഭര്‍ത്താവടക്കമുള്ള 17 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡിലാണ് പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് മുന്നില്‍ വച്ച് യുവതിയോട് ഗ്രാമ പഞ്ചായത്തില്‍ ക്രൂരത നടന്നത്. യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളുമാണ് ഗ്രാമ പഞ്ചായത്തിനെ സമീപിച്ചത്.
ഞായറാഴ്ച പത്തരയോടെ യുവതിയുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിലാണ് യുവതിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഭാര്യയും മൂന്ന് മക്കളും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഈ ഗ്രാമത്തില്‍ തന്നെയുള്ള ഭാര്യ മരിച്ചുപോയ നാല് പെണ്‍മക്കളുടെ പിതാവായ യുവാവുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം. കഴിഞ്ഞ ആഴ്ച വില്ലേജ് ഓഫീസിലെത്തി ഇയാള്‍ ഇത് സംബന്ധിച്ച പരാതി നല്‍കുകയായിരുന്നു.

Assault utharpradesh Arrest