/kalakaumudi/media/media_files/2025/05/10/tkKJxfNoaCrR2QPwwqWr.jpg)
പുനെ:പാകിസ്ഥാനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ സന്ദേശം പോസ്റ്റ് ചെയ്തതിന് പൂനെയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ 19 വയസ്സുള്ള ഒരു വിദ്യാർത്ഥിനിയെ പൂനെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. കദീജ ഷെയ്ഖ് (19) തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ "പാകിസ്ഥാൻ സിന്ദാബാദ്" എന്ന മുദ്രാവാക്യം പോസ്റ്റ് ചെയ്തിരുന്നു. കോണ്ട്വ പോലീസ് സ്റ്റേഷനിൽ വിദ്യാർത്ഥി നിക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 152 (ഇന്ത്യയുടെ പരമാധികാരം ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ), 196 (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 299 (മതവികാരങ്ങളെ വ്രണപ്പെടുത്തൽ), 352 (സമാധാന ലംഘനം നടത്താൻ ഉദ്ദേശിച്ചുള്ള മനഃപൂർവ്വമായ അപമാനം) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കദീജയെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജ്കുമാർ ഷിൻഡെ (സോൺ 5) പറഞ്ഞു.