/kalakaumudi/media/media_files/2025/04/08/Nn6bNjhWpK53pWIrNVew.jpg)
നവി മുംബൈ: നവി മുംബൈയിലെ ഉൽവെയിൽ 43 വയസ്സുള്ള കാർ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ 19 കാരിയും 21 വയസ്സുള്ള കാമുകനും അറസ്റ്റിൽ. സ്വകാര്യ വീഡിയോകൾ കാണിച്ചു പെൺകുട്ടിയെ ബ്ലാക്ക്മെയിൽ ചെയ്തതായി ആരോപിച്ചാണ് കൊലപാതകം. സംഗംനറിലെ ഒരു പോലീസ് സ്റ്റേഷനിൽ ഇരുവരും കുറ്റം സമ്മതിച്ചു.മരിച്ച സുരേന്ദ്ര ആശാറാം പാണ്ഡെയുടെ മൃതദേഹം പൂട്ടിയിട്ട അപ്പാർട്ട്മെന്റിനുള്ളിൽ അഴുകിയ നിലയിലുള്ള കണ്ടെത്തുക യായിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ പാണ്ഡെ ഉൽവെയിലെ സെക്ടർ 24 ലെ ക്രിയാങ്ഷ് റെസിഡൻസിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നതായും 'ഓല' ക്യാബ് ഓടിച്ചുകൊണ്ട് ഉപജീവനം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ്,പഞ്ചാബിൽ നിന്ന് തൊഴിൽ തേടി ഉൾവേയിൽ ചേക്കേറിയ റിയ ദിനേശ് സിങ് എന്ന പ്രതിയായ പെൺകുട്ടിയുമായി പാണ്ഡേ സൗഹൃദം സ്ഥാപിച്ചു.പിന്നീട് പാണ്ഡെ തന്റെ വസതിയിൽ താമസിക്കാൻ പെൺകുട്ടിയെ അനുവദിച്ചു. എന്നാൽ ഏപ്രിൽ 2 ന്, സംഗംനറിൽ നിന്നുള്ള തന്റെ കാമുകൻ വിശാൽ സഞ്ജയ് ഷിൻഡെയോടൊപ്പം പാണ്ഡെയുടെ വീട്ടിൽ താമസിച്ച സ്വകാര്യ നിമിഷങ്ങൾ പാണ്ഡേ വീഡിയോയിൽ പകർത്തി. "പെൺകുട്ടി പറയുന്നതനുസരിച്ച്, മരിച്ചയാൾ പ്രതികളുടെ ചില സ്വകാര്യ വീഡിയോകൾ ഷൂട്ട് ചെയ്യുകയും ആ വീഡിയോകൾ ഉപയോഗിച്ച് റിയയിൽ നിന്നും ലൈംഗി ചൂഷണത്തിന് മുതിരുകയും ചെയ്തതായി പറഞ്ഞു,കൂടാതെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി," ഉൽവെ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനെ തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും സംഘട്ടനമുണ്ടാവുകയും,റിയയും ഷിൻഡെയും പാണ്ഡെയെ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയുമാ യിരുന്നു.തുടർന്ന് അവർ മൃതദേഹം ഒരു ബെഡ്ഷീറ്റിൽ പൊതിഞ്ഞ്, വീട് പുറത്തു നിന്ന് പൂട്ടി, പാണ്ഡെയുടെ വാഗൺആർ കാറിൽ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടയിൽ, പൂനെയ്ക്ക് സമീപം ഇരുവർക്കും ഒരു അപകടത്തിൽ പരിക്കേറ്റെങ്കിലും അവർ രക്ഷപ്പെട്ടു. തുടർന്ന് അവർ സംഗംനറിലെ ഷിൻഡെയുടെ വീട്ടിലേക്ക് പോവുകയും അവിടെ വെച്ച് കുടുംബത്തോട് കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. കുടുംബത്തിന്റെ ഉപദേശപ്രകാരം, സംഗംനർ പോലീസ് സ്റ്റേഷനിൽ ഇവർ കീഴടങ്ങുകയും കൊലപാതകം സമ്മതിച്ചതായും പോലീസ് പറഞ്ഞു കുറ്റസമ്മതം നടത്തിയതിനെത്തുടർന്ന്, സംഗംനർ പോലീസ് ഉൽവെ പോലീസുമായി ബന്ധപ്പെടുകയും അവർ പാണ്ഡെയുടെ വീട്ടിലേക്ക് വരികയും ചെയ്തു. അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയപ്പോൾ, പാണ്ഡെയുടെ അഴുകിയ മൃതദേഹം ഒരു ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.റിയയെയും വിശാലിനെയും കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ബ്ലാക്ക് മെയിലിംഗും ഇരയുടെ ആവർത്തിച്ചുള്ള ഭീഷണിയും മൂലമാണ് തങ്ങളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്, ”അന്വേഷണത്തിൽ ഉൾപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനും ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനുമായി ഞങ്ങൾ അന്വേഷണം തുടരുകയാണ്.”