പാകിസ്ഥാന്‍ ചലിച്ചാല്‍ ഇന്ത്യ അറിയും

ഇസ്രായേലി സ്ഥാപനമായ എല്‍ബിറ്റുമായി സഹകരിച്ച് അദാനി ഡിഫന്‍സ് സിസ്റ്റംസ് ആണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഈ ഡ്രോണുകള്‍ വിതരണം ചെയ്യുന്നത്. ദൃഷ്ടി-10 എന്നാണ് അതിര്‍ത്തി നിരീക്ഷണത്തില്‍ സൂപ്പര്‍താരമാകാന്‍ ഒരുങ്ങുന്ന ഈ ഡ്രോണിന് പേര് നല്‍കിയിരിക്കുന്നത്.

author-image
Rajesh T L
New Update
drishti 10

drishti 10

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെയും ചൈനയുടെയുമൊക്കെ പ്രകോപനം എത്ര ക്ഷമിച്ചിട്ടും അവര്‍ അവസാനിപ്പാക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരു യുദ്ധം ഒഴിവാക്കാന്‍ പരമാവധി സംയമനം പാലിക്കുന്ന ഇന്ത്യയോട് പക്ഷെ അവര്‍ അടി ചോദിച്ചുവാങ്ങുന്ന നിലയില്‍ എത്തിയിരിക്കുകയാണ്.

ഇത് മറികടക്കാന്‍ അതിര്‍ത്തികളില്‍ ഇന്ത്യ അത്യാധുനിക ആയുധങ്ങള്‍ വിന്യസിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മുഴുവന്‍ സമയ നിരീക്ഷണവും ഞൊടിയിടയിലുള്ള പ്രത്യാക്രമണവും ലക്ഷ്യമിട്ടുള്ള  ഹെര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറാനൊരുങ്ങുകയാണ്.

ഇസ്രായേലി സ്ഥാപനമായ എല്‍ബിറ്റുമായി സഹകരിച്ച് അദാനി ഡിഫന്‍സ് സിസ്റ്റംസ് ആണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഈ ഡ്രോണുകള്‍ വിതരണം ചെയ്യുന്നത്. ദൃഷ്ടി-10 എന്നാണ് അതിര്‍ത്തി നിരീക്ഷണത്തില്‍ സൂപ്പര്‍താരമാകാന്‍ ഒരുങ്ങുന്ന ഈ ഡ്രോണിന് പേര് നല്‍കിയിരിക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തിന്റെ ഓഡര്‍ അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള ഡ്രോണ്‍ ഈ മാസം 18ന് ഹൈദരാബാദില്‍ വച്ച് ഇന്ത്യന്‍ സൈന്യത്തിന് കൈമാറും. ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് സൈന്യം ഹെര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ ഹെര്‍മിസ്-900 ഡ്രോണ്‍ ഈ വര്‍ഷം ആദ്യമാണ് ഇന്ത്യന്‍ നാവികസേനയ്ക്ക് ലഭിച്ചത്. രണ്ടാമതായി തയ്യാറാക്കിയിട്ടുള്ള ഡ്രോണ്‍ കരസേനയുടെ ആവശ്യത്തിനായാണ് നല്‍കുന്നത്.

പാകിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയുടെ സമഗ്ര നിരീക്ഷണത്തിന് ആയിട്ടായിരിക്കും കരസേന ദൃഷ്ടി-10 ഉപയോഗിക്കുക. ഇതിന്റെ ഭാഗമായി ഡ്രോണിനെ ഭട്ടിന്‍ഡ ബേസില്‍ വിന്യസിക്കാനാണ് സൈന്യം ഒരുങ്ങുന്നത്. അതിര്‍ത്തി നിരീക്ഷണം ശക്തമാക്കുകയും നുഴഞ്ഞുകയറ്റങ്ങള്‍ തടയുകയും ചെയ്യുക എന്നുള്ളതാണ് ദൃഷ്ടി-10 ന്റെ പ്രധാന ലക്ഷ്യം. ഇസ്രായേല്‍ സ്ഥാപനമായ എല്‍ബിറ്റ് ആണ് ഹെര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണുകളുടെ സാങ്കേതിക കൈമാറ്റം നടത്തിയിരിക്കുന്നത്.

പാക് അതിര്‍ത്തിയില്‍ പറന്ന് പ്രതിരോധം തീര്‍ക്കുന്നതിന് സേനയ്ക്ക് മുതല്‍ക്കൂട്ടാകും ദൃഷ്ടി-10.  വിതരണം ചെയ്യുന്ന സംവിധാനങ്ങള്‍ 60 ശതമാനത്തിലധികം തദ്ദേശീയമായിരിക്കണമെന്നും പ്രതിരോധത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യക്ക് കീഴിലായിരിക്കണമെന്നും നിര്‍ബന്ധമാക്കുന്ന അടിയന്തര വ്യവസ്ഥകള്‍ക്ക് കീഴിലാണ് ഡ്രോണുകള്‍ക്ക് ഇന്ത്യന്‍ സൈന്യം ഓഡര്‍ നല്‍കിയത്. ഇത്തരത്തില്‍ നിര്‍മ്മിച്ച ഹെറോണ്‍ മാര്‍ക്ക് 1, മാര്‍ക്ക് 2 ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം ഇതിനോടകം ഉപയോഗിക്കുന്നുണ്ട്.

70 ശതമാനത്തിലേറെ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളും സാമഗ്രികളുമാണ് ദൃഷ്ടി-10ന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. 30,000 അടി ഉയരത്തില്‍ 2,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ദൃഷ്ടി-10-ന് സാധിക്കും. തുടര്‍ച്ചയായി 36 മണിക്കൂര്‍ പ്രതിരോധം തീര്‍ക്കും. ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം, കമ്മ്യൂണിക്കേഷന്‍സ് റിലേ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഈ ആളില്ലാ വിമാനം സജ്ജമാക്കിയിരിക്കുന്നത്.

deishti 10