/kalakaumudi/media/media_files/2025/01/24/lAWNgaK0WrNsgERl7SIm.jpg)
കേന്ദ്രത്തിന് 2 ട്രില്യണ്‍ രൂപയുടെ പിന്തുണ ആര്‍ബിഐ നല്‍കുമെന്ന് പ്രതീക്ഷ.നികുതി വരുമാനത്തിലെ ഇടിവും സ്വകാര്യ നിക്ഷേപത്തിലെ കുറവും കൊണ്ട് പ്രതിസന്ധിയിലായിരിക്കെയാണ് ഈ അപ്രതീക്ഷിത നേട്ടം. രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മുഴുവന്‍ ആര്‍ബിഐ ഡോളര്‍ വിറ്റഴിച്ചിരുന്നു. ഈ ഡോളര്‍ വില്‍പ്പന ലാഭകരമായിരുന്നു. ഇതില്‍ നിന്നാണ് ലാഭവിഹിതമായി കേന്ദ്രത്തിന് പണം നല്‍കുക. ഐഡിഎഫ്‌സി ഫസ്റ്റിന്റെ കണക്കനുസരിച്ച്, ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇത് 196 ബില്യണ്‍ ഡോളറിന്റെ വിദേശ നാണയമാണ് വിറ്റത്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 113 ബില്യണ്‍ ഡോളറായിരുന്നു. ഏകദേശം 23.1 ബില്യണ്‍ ഡോളര്‍ കേന്ദ്രത്തിന് നല്‍കുമെന്നാണ് ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് കണക്കാക്കുന്നത്. അതേസമയം മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 1.5 ട്രില്യണ്‍ രൂപയുടെ ലാഭവിഹിതമാണ് ക്വാണ്ട്ഇക്കോ റിസര്‍ച്ച് പറഞ്ഞത്. ഡോളര്‍ റിസര്‍വ്, കറന്‍സി അച്ചടിക്കുന്നതിലൂടെ ലഭിക്കുന്ന ഫീ തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ വലിയൊരു ഭാഗം വാര്‍ഷിക പേഔട്ടായി റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് നല്‍കാറുണ്ട്.കോര്‍പ്പറേറ്റ് നികുതി വരുമാനത്തിലെ ഇടിവ്, ഓഹരി വിറ്റഴിക്കല്‍ വരുമാനത്തിലെ കുറവ് എന്നിവ ഭാഗികമായി നികത്താന്‍ ഇത് സഹായിക്കുമെന്നാണ് ബാര്‍ക്ലേയ്‌സ് പിഎല്‍സിയിലെ സാമ്പത്തിക വിദഗ്ദ്ധയായ ആസ്ത ഗുഡ്വാനി വ്യക്തമാക്കിയത്.