മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് യുവതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

തുടർന്ന് ഉണ്ടായ തർക്കത്തെ തുടർന്ന് സമീക്ഷ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടിയതായി ഒരു പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.എന്നാൽ സമീക്ഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

author-image
Honey V G
New Update
Scud

താനെ:മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് തിങ്കളാഴ്ച അർദ്ധരാത്രിയോടെ സമീക്ഷ നാരായൺ(21) ആത്മഹത്യ ചെയ്തത്.

മൻപാഡ പോലീസ് പറയുന്നതനുസരിച്ച് രാത്രി യുവതി മൊബൈൽ ഫോണിൽ തുടർച്ചയായി സംസാരിച്ചിരുന്നു. എന്നാൽ അമ്മാവൻ മൊബൈൽ ഫോണിൽ സംസാരം നിർത്താൻ ആവശ്യപ്പെടുകയും ഫോൺ എടുത്തുകൊണ്ടുപോകുകയും ചെയ്തു. തുടർന്ന് ഉണ്ടായ തർക്കത്തെ തുടർന്ന് സമീക്ഷ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടിയതായി ഒരു പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ സമീക്ഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം താനെയിലെ മാൻപാഡയിൽ അമ്മാവന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സമീക്ഷയുടെ മൊബൈൽ ഫോൺ ഉപയോഗം വളരെ കൂടുതലാണെന്നും ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും തർക്കം നടക്കാറുണ്ടായിരുന്നതായും ബന്ധു അറിയിച്ചു.

 "നിലവിൽ ഒരു അപകട മരണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവങ്ങളുടെ കൃത്യമായ അന്വേഷണവും ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും പരിശോധിച്ചുവരികയാണ്,”ഉദ്യോഗസ്ഥൻ പറഞ്ഞു.