2024-ലെ പെൻ പിൻ്റർ പ്രൈസ് അരുന്ധതി റോയിക്ക്

2024 ലെ പെൻ പിൻ്റർ പ്രൈസ് ഏറ്റുവാങ്ങി യു കെയിൽ ബ്രിട്ടീഷ് ലൈബ്രറിയിൽ അരുന്ധതി റോയി നടത്തിയ പ്രസംഗം ,ഫലസ്തീൻ പോരാട്ടങ്ങളിലേക്കാണ് ശ്രദ്ധ ക്ഷണിച്ചത്.

author-image
Rajesh T L
New Update
ar

Arundhati Roy

2024 ലെ പെൻ പിൻ്റർ പ്രൈസ് ഏറ്റുവാങ്ങി   യു കെയിൽ ബ്രിട്ടീഷ് ലൈബ്രറിയിൽ   അരുന്ധതി റോയി നടത്തിയ പ്രസംഗം ,ഫലസ്തീൻ പോരാട്ടങ്ങളിലേക്കാണ്   ശ്രദ്ധ ക്ഷണിച്ചത്. കിട്ടിയ   പുരസ്കാരവും  പണവും ഗസയിലെ കുഞ്ഞുങ്ങൾക്കുള്ള ദുരിതാശ്വാസ  ഫണ്ടിലേക്ക് നിക്ഷേപിക്കുമെന്ന്  അരുന്ധതി  റോയ് പറഞ്ഞു.

ജയിലിൽ കിടക്കുന്ന ഉമർ ഖാലിദുമായും ഗുൽഷിഫ ഫാത്തിമയുമായും റോണാ വിൽസണുമായും മറ്റും ബന്ധമുള്ള  കാര്യവും   അരുന്ധതി  പ്രസംഗത്തിൽ  പരാമർശിച്ചു.

ഗാസയിൽ കൊല്ലപ്പെട്ടവരുടെ കണക്കുകളിൽ   തകർന്നു വീണ കെട്ടിടങ്ങൾക്കടിയിലും കല്ലുകൾക്കടിയിലും പെട്ട് ശ്വാസം മുട്ടി മരിച്ചവരുടെ  കണക്കില്ല  എന്നവർ പറയുന്നു. നാസികൾ ജൂതർക്ക് നേരെ ചെയ്തതുപോലെയുള്ള  ക്രൂരകൃത്യങ്ങൾക്കാണ് അമേരിക്കയും യൂറോപ്പും കൂട്ടു നിൽക്കുന്നത്.90 കൾ മുതൽ ഇസ്രായേലിലെ പ്രധാനമന്ത്രിമാരും വിൻസ്റ്റൻ ചർച്ചിലുമൊക്കെ  പലസ്തീനികളെ ഇരുകാലി മൃഗങ്ങളെന്നും , പച്ചക്കുതിരകൾ എന്നും നായകൾ എന്നുമൊക്കെ വിശേഷിപ്പിച്ച് മനുഷ്യരായി പോലും കാണാതിരുന്നത് അരുന്ധതി  റോയ്  അവരുടെ  പ്രസംഗത്തിലൂടെ  ഓർമിപ്പിക്കുന്നു .

 മദ്ധ്യപൂർവ്വ പ്രദേശങ്ങളിലെ പ്രകൃതി വിഭവങ്ങൾ  കൊള്ളയടിക്കുന്നതിന്  വേണ്ടിയുള്ള   സൈനിക ഔട്ട് പോസ്റ്റായാണ്  അമേരിക്കക്കയും  യൂറോപ്പും  ഇസ്രയേലിനെ കാണുന്നത്  .  ഇസ്രായേൽ അവരുടെ സ്ംരക്ഷിത വലയത്തിൽ കഴിയുന്ന കുട്ടിയെ പോലെ വളരുകയാണ്. ഇസ്രായേലി  സൈനികർക്ക്   മര്യാദ തൊട്ടു തീണ്ടാത്തതിൽ ഒരു അതിശയവുമില്ല എന്നവർ ചൂണ്ടിക്കാട്ടി.

ഇസ്രായേലി  പട്ടാളം  കൊന്നുതള്ളിയ   പാലസ്തീൻ സ്ത്രീകളുടെ അടി വസ്ത്രം അണിഞ്ഞു കൊണ്ട്  സാമൂഹ്യ മാധ്യമങ്ങളിലൂടെ  അവർ    ദൃശങ്ങൾ പുറത്ത്  വിടുന്നു.. മരിച്ചവരോ , മുറിവേറ്റവരോ, ബലാൽസംഗ - പീഢനങ്ങൾക്ക് വിധേയരാവുകയോ ചെയ്ത പാലസ്തീനിലെ കുഞ്ഞുങ്ങൾ  ഉൾപ്പടെയുള്ളവരുടെ   വേദനയെ മിമിക്രി കാണിക്കുകയും ഇവർ സോഷ്യൽ മീഡിയയിലൂടെ  മിമിക്കായി  കാണിക്കുകയാണ്  ചെയുന്നത്. 

ജോ ബൈഡൻ   ഒരു സയണിസ്റ്റാണ് എന്നു പറഞ്ഞതും അരുന്ധതി  സ്മരിച്ചു ... 
ഇസ്രായേൽ സ്വയം പ്രതിരോധത്തിനു  ശ്രമിക്കാതെ   സാമ്രാജ്യം വിപുലപ്പെടുത്താനുള്ള യുദ്ധമാണ് നടത്തുന്നതെന്ന് അവർ പറഞ്ഞു.   അതിന് വേണ്ടി അവർ ജനങ്ങളെ ബോംബിട്ടും പട്ടിണിക്കിട്ടും കൊല്ലുന്നു.അതിന്  വികസിത  രാജ്യങ്ങളും അവരുടെ മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു.
ഇന്ത്യയിൽ നിന്ന് ആയുധങ്ങൾ ഇസ്രയേലിലേക്ക് കൊണ്ടു പോകുന്നതും അവർ കൃത്യമായി പറഞ്ഞു.ജർമ്മനിയിലും മറ്റും ഇസ്രായേലിനെതിരെ പ്രകടനം നടത്തിയ ജൂതരെ  പോലീസ്   അറസ്റ്റു ചെയ്തതും   അവർ ചൂണ്ടിക്കാണിച്ചു.

award arundathi roi