/kalakaumudi/media/media_files/2026/01/16/anakal-2026-01-16-15-43-31.jpg)
ന്യൂഡൽഹി: കഴിഞ്ഞ 10 മാസത്തിനിടെ സംസ്ഥാനത്ത് ചരിഞ്ഞത് 21 നാട്ടാനകൾ.
ജില്ലാതല എലിഫന്റ് മോണിറ്ററിങ് കമ്മികളുടെ റിപ്പോർട്ട് പ്രകാരം 2025 ൽ 19 ആനകളും ജനുവരിമാസം ഇതുവരെ 2 ആനകളും ചരിഞ്ഞു.
വനം വകുപ്പിന്റെ കണക്കുപ്രകാരം സ്വകാര്യ വ്യക്തികളുടെയും ദേവസ്വംബോർഡ് അടക്കം സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ 280 വനംവകുപ്പിന്റെ നേരിട്ടുള്ള പരിപാലനത്തിൽ 21 എന്നിങ്ങനെയാണ് നാട്ടാനകളുടെ എണ്ണം.
ഇതിൽ നാൽപതിനും അറുപതിനും ഇടയിൽ പ്രായമുള്ള ആനകളുടെ എണ്ണം 205 ആണ്. ഏറ്റവും കൂടുതൽ നാട്ടാനകളുള്ളത് തൃശൂരാണ്.
രണ്ടാം സ്ഥാനം കോട്ടയം ജില്ലയാണ്. കാസർകോട് ജില്ലയിൽ നാട്ടാനകളേയില്ല.
നല്ല ചികിത്സ ലഭിക്കാത്തതും മരണകാരണമാണ്. ക്ഷയരോഗവും കാരണമാകുന്നു.
സംസ്ഥാനത്ത് അവശേഷിക്കുന്ന നാട്ടാനകളിൽ 20 ശതമാനത്തിനും ക്ഷയരോഗമുണ്ട്. എന്നാൽ മറ്റ് അസുഖങ്ങളെ അപേക്ഷിച്ച് ക്ഷയം പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ലെന്നാണ് വിദഗ്ദർ പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
