/kalakaumudi/media/media_files/2025/12/07/goa-2025-12-07-10-39-03.jpg)
പനാജി: ഗോവയിൽ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ചു. വടക്കൻ ഗോവയിലെ അർപോറയിലുള്ള ക്ലബിലാണ് അപകടം ഉണ്ടായത്.
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. വിനോദ സഞ്ചാരികൾക്ക് ഉൾപ്പെടെ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.
നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബിലാണ് അപകടം ഉണ്ടായത്.
മരിച്ചവരിൽ ഭൂരിഭാഗവും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അടുക്കള തൊഴിലാളികളാണെന്നാണ് വിലയിരുത്തൽ.
മൂന്നോ നാലോ പേർ വിനോദസഞ്ചാരികളും ഉണ്ടെന്നാണ് വിവരം.
അപകടത്തിൽ മൂന്നുപേർ പൊള്ളലേറ്റും മറ്റുള്ളവർ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഗോവ മുഖ്യമന്ത്രി വിനോദ് സാവന്ത് ഉൾപ്പെടെയുള്ള നേതാക്കൾ രാത്രി തന്നെ സ്ഥലത്ത് എത്തിയിരുന്നു.
അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിപ്പിച്ചതിന് നിശാക്ലബ്ബിന്റെ നടത്തിപ്പുകാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
