/kalakaumudi/media/media_files/2025/11/03/andra-accident-2025-11-03-11-00-23.jpg)
ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ടിപ്പർ ലോറി ബസ്സിന് പിന്നിൽ ഇടിച്ചുകയറി 24 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുട്ടിയും ഉൾപ്പെടുന്നു എന്നതാണ് ലഭിച്ച വിവരം .
പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നു .
തെലങ്കാന ട്രാൻസ്‌പോർട്ട് ബസ്സിനെ ടിപ്പർ ലോറി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ബസ്സിൽ നാൽപത് പേരാണ് ഉണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തിൽ ബസ്സിൽ ഉണ്ടായിരുന്ന പലരും റോഡിലേക്ക് തെറിച്ചുവീണു.
ലോറിയിൽ ഉണ്ടായിരുന്ന മെറ്റൽ ആളുകളുടെ മേൽപ്പതിക്കുകയും ചെയ്തു. നിരവധി പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അപകടത്തിൽ ലോറി മറിയുകയും ചെയ്തു.ഹൈവയിൽ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്ന് വാഹനം വഴി തിരിച്ചുവിട്ടതായ് പൊലീസ് അറിയിച്ചു.
അപകടത്തിന്റെ കാരണം ഉൾപ്പടെ അന്വേഷണം പൂരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വാഹനാപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അതീവദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് സാധ്യമായ സഹായം വാഗ്ദാനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
