യുവതിയെ കൊലപ്പെടുത്തി 50 കഷ്ണങ്ങളാക്കി;25 കാരൻ അറസ്റ്റിൽ

പങ്കാളിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി 50 കഷ്ണങ്ങളാക്കിയ പ്രതി തമിഴ്‌നാട്ടിൽ ഇറച്ചിവെട്ടുകാരനായിരുന്നു പോലീസ്

author-image
Subi
Updated On
New Update
crime

റാഞ്ചി:പങ്കാളിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അൻപതോളം കഷണങ്ങളാക്കിയ യുവാവ് അറസ്റ്റിൽ. നരേഷ് ഭെൻഗ്ര (25). തമിഴ്നാട്ടിൽ ഇറച്ചിവെട്ടുകാരനായി ജോലിചെയ്യുകയായിരുന്നു.

ജാർഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. രണ്ടു വർഷമായി യുവാവ് തമിഴ് നാട്ടിൽ ഇറച്ചിവെട്ടുകാരനായി ജോലിചെയ്യുകയായിരുന്നു. ഇതിനെടെ തമിഴ്നാട് സ്വദേശിയായ 24കാരിയയുമായി ലിവ്ഇൻ റിലേഷൻ ആരംഭിച്ചു.എന്നാൽ യുവതി അറിയാതെ മറ്റൊരു വിവാഹം കഴിച്ച യുവാവ് യുവതിയെ വീട്ടിലേക്കു കൊണ്ടുപോകാൻ കൂട്ടാക്കാതെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

തെരുവുനായ മനുഷ്യ ശരീര ഭാഗങ്ങൾ കടിച്ചുനടക്കുന്നതു ശ്രെദ്ധയിൽ പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി വീടിനു സമീപത്തെ കാട്ടിൽ ഉപേക്ഷിക്കുയായിരുന്നു.ഇറച്ചിവെട്ടുകാരനായതുകൊണ്ട് മാംസം വെട്ടുന്നതിൽ ഇയാൾ വിദഗ്ദ്ധനാണെന്നു കേസ് അന്വേഷിച്ച ഇൻസ്‌പെക്ടർ അശോക് സിങ് പറഞ്ഞു

ranchi