പാക്കിസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 26 മരണം

വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് പാകിസ്ഥാനില്‍ വധൂവരന്മാരുൾപ്പടെ 26 പേര്‍ മരിച്ചു.ചൊവ്വാഴ്ച അസ്റ്റോർ ടൗണിൽ നിന്ന് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്

author-image
Rajesh T L
New Update
PAK

Image Source : AP

പെഷവാർ (പജ്‌വോക്ക്): വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് പാകിസ്ഥാനില്‍ വധൂവരന്മാരുൾപ്പടെ  26 പേര്‍ മരിച്ചു.ചൊവ്വാഴ്ച അസ്റ്റോർ ടൗണിൽ നിന്ന് വരികയായിരുന്ന വാഹനമാണ്  അപകടത്തിൽപ്പെട്ടത്. അമിത  വേഗതയിൽ സഞ്ചരിച്ച  വാഹനം  ഡ്രൈവറുടെ  നിയന്ത്രണം വിട്ട് തെൽച്ചി പാലത്തിൽ വച്ച് നദിയിലേക്ക് വീഴുകയായിരുന്നു.

27 പേർ ആണ് ബസിലുണ്ടായിരുന്നത്,അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു.രക്ഷാപ്രവർത്തനത്തിൽ  നദിയിൽ നിന്ന് 13 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.വധുവിനെ പരിക്കേറ്റ നിലയിൽ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.കാണാതായ 12 പേർ മരിച്ചതായാണ് റിപ്പോർട്ട്.എന്നാൽ,ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.ഓഗസ്റ്റ് രണ്ടിന് പാകിസ്ഥാനില്‍ പലയിടങ്ങളിലായി നടന്ന ബസ് അപകടത്തിൽ 36 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് വീണ്ടും രാജ്യത്തെ ഞെട്ടിപ്പിച്ച മറ്റൊരു അപകടം.

accident news accidental death bus accident pakistan