/kalakaumudi/media/media_files/2025/07/08/accident-tn-2025-07-08-10-08-42.png)
ചെന്നൈ : തമിഴ്‌നാട്ടില്‍ കടലൂരില്‍ സ്‌കൂള്‍ വാഹനത്തിലേക്ക് ട്രെയില്‍ ഇടിച്ചുകയറി മൂന്ന് കുട്ടികള്‍ മരിച്ചു.വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റുകുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടമുണ്ടായത്.ആളില്ലാത്ത ലെവല്‍ ക്രോസാണിത്.ചെന്നൈതിരുച്ചന്തൂര്‍ ട്രെയിനാണ് സ്വകാര്യ സ്‌കൂളിന്റെ വാനില്‍ ഇടിച്ചത്.മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.