3 children dies after balcony of house collapses in faribabad haryana
ചണ്ഡീഗഡ്: കളിച്ചുകൊണ്ടിരിക്കേ വീടിന്റെ ബാൽക്കണി തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം.ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. 10 വയസുകാരൻ ആദി, ഒൻപത് വയസുള്ള ആകാശ്, ഏഴു വയസുകാരി മുസ്കാൻ എന്നിവരാണ് മരിച്ചത്.സിക്രി ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ബാൽക്കണിയിൽ കളിച്ചു കൊണ്ടിരിക്കേയാണ് അപകടം. ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളാണ് മരിച്ചത്. ഇവർക്കൊപ്പം കളിച്ച് കൊണ്ടിരുന്നു മറ്റ് രണ്ട് പെൺകുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.മഴകാരണം ഈർപ്പമിറങ്ങിയാകാം ബാൽക്കണി തകർന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.