തമിഴ്നാട്ടിൽ 3 വിദ്യാർത്ഥികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥികളായ അശ്വിൻ (12), മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്.കഴിഞ്ഞദിവസമാണ് മൂവരെയും കാണാതായത്.

author-image
Greeshma Rakesh
Updated On
New Update
death

3 students found dead in well tamil nadu

ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വിദ്യാർത്ഥികൾ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ്നാട്ടിലെ കരൂരിലാണ് നാടിനെ നടുക്കിയ ദാരുണസംഭവം.വിദ്യാർത്ഥികളായ അശ്വിൻ (12), മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്.കഴിഞ്ഞദിവസമാണ് മൂവരെയും കാണാതായത്. വൈകിട്ട് കളിക്കാനായി പോയ കുട്ടികൾ പിന്നീട് തിരികെ വീട്ടിലെത്താതാകുകയായിരുന്നു.

പിന്നീട് നാട്ടുകാരും ബന്ധുക്കലും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനോടുവിലാണ് മൂവരുടെയും മൃതദേഹങ്ങൾ കിണറ്റിൽ നിന്ന്  കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Tamil Nadu Death news students died