മാളിലെ എസ്കലേറ്ററിന്‍റെ കൈവരിയിൽ നിന്ന് വീണ് 3 വയസുകാരന് ദാരുണാന്ത്യം

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

author-image
Prana
New Update
new born death

ഡൽഹിയിലെ ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിന്‍റെ കൈവരിയിൽ നിന്ന്  തെന്നി വീണ് മൂന്ന് വയസുകാരൻ മരിച്ചു.  പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലെ പസഫിക് മാളിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. എസ്കലേറ്ററിന്‍റെ കൈവരിയിൽ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉത്തം നഗറിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഷോപ്പിംഗ് മാളിലെത്തിയിരുന്നു. ഈ സംഘത്തിലെ കുട്ടിയാണ് മാളിൽ സിനിമ കാണാൻ പോകുന്നതിനിടെ അപകടത്തിൽപ്പട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കുട്ടിയുടെ കൂടെയുണ്ടായിരുന്ന മുതിർന്നവർ സിനിമ ടിക്കറ്റ് വാങ്ങുന്ന തിരക്കിലായിരുന്നു അപകടം.  പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ തൊട്ടടുത്തുള്ള ഡിഡിയു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

child